തൃപ്പൂണിത്തുറ : നഗരസഭാ ബസ് സ്റ്റാൻഡുണ്ടെങ്കിലും അവിടെ കയറുന്ന ബസ്സുകൾ വളരെ കുറവാണ്. റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
മത്സര ഓട്ടമാണ് സ്റ്റാൻഡിൽ കയറാത്തത്തിനു കാരണം. തിരക്കേറിയ ബസ് സ്റ്റാൻഡ് - സ്റ്റാച്യു റോഡിന് നടുവിൽ ബസുകൾ നിർത്തിയിടുന്നത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. റോഡിന് ഒരു വശം ഓട്ടോസ്റ്റാൻഡാണ്. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും പറ്റാത്തവിധമാണ് റോഡിന് നടുക്കായി സ്വകാര്യ- കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയുമാെക്കെ ചെയ്യുന്നത്. പിന്നാലെ വരുന്ന ഇരുചക്രവാഹനങ്ങൾക്കു പോലും മുന്നോട്ടു പോകാനാവില്ല. സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസിൽ കയറാനായി തലങ്ങും വിലങ്ങും ഓടുന്ന സ്ഥിതിയാണ്. കുഴികളിൽ കാൽതട്ടി യാത്രക്കാർ വീഴാറുമുണ്ട്. നഗരസഭാധികൃതരുടെയോ, പോലീസിന്റെയോ, മോട്ടോർ വാഹന വകുപ്പിന്റെയോ ഭാഗത്തുനിന്ന് ഇത് തടയാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. അടുത്തിടെ കാക്കനാട് ഭാഗത്ത് നടന്നുപോയ ഒരു യുവതി ബസിടിച്ച് മരിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ് ഭാഗത്ത് മോട്ടോർ വാഹനവകുപ്പും പോലീസും ഒരു ദിവസം പേരിന് മാത്രം പരിശോധന നടത്തിയിരുന്നു.
Published: 10 Nov 2026, 02:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented