കോലഞ്ചേരി : മുഴുവന്നൂർ സെയ്ന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി.

To advertise here,

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് എത്തിയ ബാവയെ വൈദികരും ഭരണസമിതി അംഗങ്ങളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. മഴുവന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസിന്റെ നേതൃത്വത്തിൽ ബാവയെ ആദരിച്ചു. പൊതുസമ്മേളനം സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.

ബെന്നി ബഹനാൻ എം.പി., വി.പി. സജീന്ദ്രൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഇവാനിയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഗീവർഗീസ് കോർ എപ്പിസ്‌കോപ്പ കൂറ്റാലിൽ, ഫാ. ഏലിയാസ് ഈരാളിൽ, ഫാ. ഐസക് പുന്നാശേരിയിൽ, പള്ളി വികാരിമാരായ ഷിബു കുരുമോളത്ത്, എൽദോസ് തട്ടാംപുറം, ട്രസ്റ്റിമാരായ വി.പി. മാർക്കോസ്, എബ്രഹാം തോമസ്, സഭ വർക്കിങ് കമ്മിറ്റി അംഗം ജെയിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ഐ. ജോസഫ്, സിജോ ജോർജ്, എൽദോ വർഗീസ് പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. ചാരിറ്റിയുടെ ഭാഗമായി രണ്ട് വൃക്കകളും തകരാറിലായ തോമസ് ബാബുവിന് ഇടവക സമാഹരിച്ച 12 ലക്ഷം രൂപ വൃക്ക മാറ്റി വയ്ക്കുന്നതിനുവേണ്ടി നൽകി.