കാരിക്കോട് : മുളക്കുളം ഗ്രാമപ്പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കെ.പി.പി.എൽ. റോഡിൽനിന്ന്‌ പന്നിക്കോട്ടിൽപടിയിലേക്കുള്ള റോഡ് നാട്ടുകാർ ചേർന്ന് വെട്ടിത്തെളിച്ച് ചെടികൾ നട്ടുപിടിപ്പിച്ചു.വിജനമായ പാടത്തിലൂടെ കടന്നുപോകുന്ന ഈ വഴിയിൽ ഇരുവശവും കാടുമൂടി കിടക്കുകയായിരുന്നു. പകൽപോലും വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഴിയാത്ത അവസ്ഥയും രാത്രിയായാൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. പാടത്തിനു സമീപമായതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു.ഈ സാഹചര്യത്തിൽ അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് വാർഡ് അംഗം മഞ്ജു ബെഞ്ചമിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.ജോർജുകുട്ടി പന്നിക്കോട്ടിൽ, ബേബി ഇറമ്പിൽ, പ്രകാശൻ പൈന്താറ്റിൽ, ദാസ് പൈന്താറ്റിൽ, രാജു പുതുമാലക്കുഴി, സജീഷ്, ബിനോയ്, ലാൽ, രഞ്ജിത്, രജീഷ്, സോബിനോ, ഹരി, സുമേഷ് എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.

To advertise here,

ഇരിപ്പിടങ്ങൾ ഒരുക്കും

പുല്ലുകൾ വെട്ടിമാറ്റി വൃത്തിയാക്കി ഇരുവശവും ചെടികൾ നട്ടുപിടിപ്പിച്ചു. താമസിയാതെ നാട്ടുകാർക്ക് സായാഹ്നങ്ങൾ ചെലവഴിക്കാൻ പറ്റുന്ന തരത്തിൽ വഴിവിളക്കുകളും ഇരിപ്പിടങ്ങളും ഒരുക്കും

മഞ്ജു ബെഞ്ചമിൻ

വാർഡ് അംഗം