അമര : നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങളും അധ്യാപകരുടെ സംശയങ്ങളും വിലയിരുത്താനുംവേണ്ടി എഫ്.വൈ.യു.ജി.പി. സംസ്ഥാനതല റിവ്യൂ കമ്മിറ്റിയുടെ വിദഗ്ധ സമിതി പി.ആർ.ഡി.എസ്. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് സന്ദർശിച്ചു. കോളേജിൽ എത്തിയ വിദഗ്ധ സമിതിയെ പ്രിൻസിപ്പൽ ഡോ. എൻ. ജയകുമാർ സ്വീകരിച്ചു. തുടർന്ന് നടന്ന അധ്യാപക സംഗമത്തിൽ ഇതുമായി ബന്ധപ്പെട്ട അധ്യാപകരുടെ സംശയങ്ങളും ആശങ്കകളും വിദഗ്ധ സമിതി വിശദമായി കേൾക്കുകയും, ആവശ്യമായ വിശദീകരണങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്തു. പുതിയ ബിരുദ പ്രോഗ്രാമിന്റെ അക്കാദമിക് ഘടന, അധ്യാപനരീതി, മൂല്യനിർണയം, വിവിധ വിഷയങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സമിതി മറുപടി നൽകി. പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അധ്യാപകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി രേഖപ്പെടുത്തി. ഡോ. ഷജീലാ റാണി സംസാരിച്ചു.
Published: 12 Oct 2026, 01:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented