കാഞ്ഞിരപ്പള്ളി : തോട് വൃത്തിയാക്കുവാൻ കൊണ്ടുവന്ന ബാർജിലുള്ള മണ്ണുമാന്തിയന്ത്രം തോടിന്റെ ഒഴുക്കിനും പാലത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയായി. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനക്കല്ല് തോട്ടിൽ ആനക്കല്ല്-എറികാട് റോഡിലെ പാലത്തിന് സമീപമാണ് മണ്ണുമാന്തിയന്ത്രം കെട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസംപെയ്ത മഴയിൽ വെള്ളത്തിലൂടെ ഒഴുകിയെത്തിയ യന്ത്രം പാലത്തിൽ തട്ടിക്കിടക്കുന്ന നിലയിലായിരുന്നു. പാലത്തിൽ തട്ടിക്കിടന്നിരുന്ന യന്ത്രം ഇപ്പോൾ ഒരു പ്ലാസ്റ്റിക് കയറിന്റെ ബലത്തിലാണ് കിടക്കുന്നത്. ശക്തമായമഴയിൽ വെള്ളം പൊങ്ങി ഒഴുക്കുണ്ടായാൽ വീണ്ടും പാലത്തിൽ ഇടിക്കും. മാസങ്ങൾക്ക് മുൻപ് തുടങ്ങിയ തോട് ശുചീകരണം കഴിഞ്ഞിട്ടും ഇതുവരെ യന്ത്രം എടുത്ത് മാറ്റുവാൻ നടപടിയുണ്ടായില്ല.
ജലസേചനവകുപ്പിൽ നിന്നനുവദിച്ച തുകകൊണ്ടാണ് തോട്ടിലെ മണ്ണും മാലിന്യവും നീക്കിയത്. തോടിന് ആഴം കൂട്ടിയത് ചെറിയ മഴയിൽ പോലും വെള്ളം കയറിയിരുന്ന സ്ഥലങ്ങളിൽ വെള്ളക്കയറ്റം ഒഴിവാക്കുന്നതിന് സഹായകരമായിരുന്നു. എന്നാൽ തോട്ടിൽനിന്ന് യന്ത്രം എടുത്ത് നീക്കാത്തത് ഇപ്പോൾ പാലത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭിഷണിയായിരിക്കുകയാണ്.
പാലത്തിന് ബലക്ഷയമുണ്ടാക്കും
മഴശക്തമായാൽ മണ്ണുമാന്തിയന്ത്രം പാലത്തിൽ വന്നിടിച്ച് പാലത്തിന് ബലക്ഷയമുണ്ടാക്കുമെന്നും യന്ത്രം ഉടൻ നീക്കംചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ ജനതാദൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി ഞള്ളാനി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ യുവ ജനതാദൾ ജില്ല പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ, രാഷ്ട്രീയ ജനതാദൾ നേതാക്കളായ ജോസ് മടുക്കക്കുഴി, ജെയിംസ് ഫിലിപ്പ്, ടോമി ദേവസ്യ, ബെനി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Published: 28 Oct 2026, 02:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented