കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കൂരോപ്പട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പങ്ങട ഗവ. എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക ടി.ജി. സുനിതകുമാരിയെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെയ്ജി പാലയ്ക്കലോടി പൊന്നാടയണിയിച്ച് ആദരിക്കുന്നു

To advertise here,

കൂരോപ്പട: ദേശീയ അധ്യാപകദിനാചരണം കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കൂരോപ്പട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനംചെയ്തു. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.ജി. മോഹനൻ, ഉമാ ലാൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. അന്ത്രയോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ജോർജ്, സഹകരണ ബാങ്ക് ഭരണസമിതിയംഗം ജയമോൾ ജോൺസൺ, ഫെഡറേഷൻ ഭാരവാഹികളായ താലൂക്ക് സെക്രട്ടറി പി. ഗോപകുമാർ വെള്ളമറ്റം, മണ്ഡലം ചെയർമാൻ എം.സി. ജോണിക്കുട്ടി, രാജേന്ദ്രൻ തേരേട്ട്, ബിജു ളാക്കാട്ടൂർ, പ്രവീൺ കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ അധ്യാപനരംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന പങ്ങട ഗവ. എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക ടി.ജി. സുനിതകുമാരിയെ ആദരിച്ചു