കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ (UEIGB), കുറവിലങ്ങാട് ദേവമാതാ കോളേജ് (ഓട്ടോണമസ്) എന്നിവയുടെ സഹകരണത്തോടെ കരിയർ ഡെവലപ്മെൻറിൽ ദേശീയ സെമിനാർ നടത്തി. ജനുവരി 20-ന് ദേവമാതാ കോളേജ് ക്യാമ്പസിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നടന്ന സെമിനാറിൽ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.
പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. അചുത്ശങ്കർ എസ്. നായർ, ഡോ. എസ്.കെ. ശശികുമാർ, ഡോ. ജോജു ജോൺ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. എം.ആർ. രവികുമാ, ഡോ. സുനിൽ സി. മാത്യു, ഡോ. രാജേഷ് മണി, ബിജു എൻ. ശ്രീകുമാർ ഒ.എസ്., ഡോ. രാജേഷ് മണി, പ്രൊഫ. ഡോ ബിസ്മി ഗോപാലകൃഷ്ണൻ, റവ. ഡോ. തോമസ് മെനാച്ചേരി, ബിജു എൻ. എന്നിവർ സംസാരിച്ചു.
Content Highlights: Career Development Seminar Held at Devamatha College, Kottayam
Published: 20 Jan 2026, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented