
പൂഞ്ഞാര്‍ (കോട്ടയം): പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടി അത്തംനാള്‍ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റന്‍ കേരളവര്‍മ്മയാണ് ഭര്‍ത്താവ്. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണല്‍ ജി.വി. രാജാ, ആലക്കോട് തമ്പുരാന് എന്നറിയപ്പെട്ടിരുന്ന പി.ആര്. രാമവര്‍മ്മ രാജാ, പി. കേരളവര്‍മ്മ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്. 2010 ജൂണ്‍ മാസം മുതല്‍ പൂഞ്ഞാര്‍ കോവിലത്തെ വലിയ തമ്പുരാട്ടിയായിരുന്നു.
പുതുശ്ശേരി മനക്കല് നാരായണന് നമ്പൂതിരിയുടെയും പൂഞ്ഞാര്‍ കോയിക്കല്‍ കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബ തമ്പുരാട്ടിയുടെയും മകളായി ജനിച്ചു. പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി. സ്കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെണ്‍കുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തില്‍ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയില്‍ പ്രാവീണ്യം നേടി.
സംസ്കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം വലിയ പാണ്ഡിത്യം ഉണ്ടായിരുന്ന തമ്പുരാട്ടി നല്ല കലാസ്വാദകയും കൂടിയായിരുന്നു. സംഗീതം, കഥകളി, വാധ്യമേളങ്ങള്‍ തുടങ്ങിയ പരമ്പരാഗത കലകളെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സംസ്കാരം പൂഞ്ഞാര്‍ രാജകുടുംബ ശ്മശാനത്തില്‍ നടത്തി.
മക്കള്‍: പി.കെ. പ്രതാപവര്‍മ്മ രാജാ (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥന്), ഉഷാവര്‍മ്മ (രാഷ്ട്ര സേവികാ സമിതി മുന്‍ പ്രാന്ത സംഘചാലിക), രാധികാവര്‍മ്മ (തൃപ്പൂണിത്തുറ നഗരസഭാ അമ്പലം വാര്‍ഡ് കൗണ്‍സിലര്‍), ജയശ്രീ വര്‍മ്മ, പരേതയായ പത്മജാ വര്‍മ്മ.
മരുമക്കള്‍: സുജാത വര്‍മ്മ (തൃപ്പൂണിത്തറ കോവിലകം), ജയപ്രകാശ് വര്‍മ്മ (റിട്ട. യൂണിയന് ബാങ്ക് ഉദ്യോഗസ്ഥന്, തൃപ്പൂണിത്തുറ കോവിലകം), സുധാകര വര്‍മ്മ (കിളിമാനൂര്‍ കൊട്ടാരം), കെ. മോഹനചന്ദ്ര വര്‍മ്മ (കോയിക്കല്‍ മഠം തൃപ്പൂണിത്തുറ), പരേതനായ കേരളവര്‍മ്മ കൊച്ചപ്പന് തമ്പുരാന് (തൃപ്പൂണിത്തറ കോവിലകം).
Content Highlights: atham thirunal ambika thamburatti of poonjar royal family passed away
Published: 05 Nov 2024, 09:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented