കുന്നിക്കോട് : വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്ന് ആക്ഷേപമുണ്ട്.
ശാസ്ത്രി ജങ്ഷനിൽ പ്രവർത്തിച്ചുവന്ന വിളക്കുടി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രമാണ് പിന്നീട് കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. ഒരു കെട്ടിടം പണിയുകയും കുടുംബാരോഗ്യകേന്ദ്രമെന്ന പേരിടുകയും ചെയ്തതല്ലാതെ മറ്റ് വികസനപ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നില്ല. നാല് ഡോക്ടർമാരാണ് ഇവിടെയുള്ളത്.
ആശുപത്രിക്കു മുൻപിലായി വ്യാപാരസ്ഥാപനങ്ങൾ കെട്ടിയശേഷം അതിനു മുകളിൽ ഒരുനില നിർമിച്ച് ഹോമിയോ ആശുപത്രി പഞ്ചായത്ത് സ്ഥാപിച്ചിരുന്നു. പ്രദേശത്തെ വാണിജ്യസമുച്ചയത്തിലെ രണ്ട് മുറികളിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രി കുടുംബാരോഗ്യകേന്ദ്രത്തിനു മുന്നിലെ കെട്ടിടത്തിലേക്ക് മാറ്റിയത്, കുടുംബാരോഗ്യകേന്ദ്രത്തിലെ കിടത്തിച്ചികിത്സ പദ്ധതിക്ക് മുടക്കംവരുത്തിയെന്ന് ആക്ഷേപമുണ്ട്.
കൊല്ലം-തിരുമംഗലം ദേശീയപാതയും വാളകം-ശബരിമല ശബരിപാതയും സംഗമിക്കുന്ന ഈ മേഖലയിൽ അപകടം തുടർക്കഥയാണ്. കിടത്തിച്ചികിത്സയും അടിസ്ഥാനസൗകര്യങ്ങളും ഐ.സി.യു.വുമടക്കം ഇവിടെ ആവശ്യമാണ്. ഇപ്പോൾ പ്രാഥമികചികിത്സ ലഭിക്കാൻ 15-20 കിലോമീറ്റർ താണ്ടി കൊട്ടാരക്കരയിലോ പുനലൂരിലോ പോകേണ്ട അവസ്ഥയാണ്.
കെ.എൻ. ബാലഗോപാലിന്റെ ഫണ്ടിൽനിന്ന് നൽകിയ ആംബുലൻസ് ചടയമംഗലത്ത് അപകടത്തിൽപ്പെട്ട് വർക്ഷോപ്പിലായിട്ട് ഒന്നരവർഷത്തിലധികമായി.
Published: 16 Oct 2026, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented