കൊല്ലം : ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തെ പ്രധാനമന്ത്രിയായും 25 വർഷം പൂർത്തിയാക്കിയ നരേന്ദ്രമോദി പൊതുപ്രവർത്തനത്തിന്റെ ഉദാത്തമാതൃകയാണെന്ന് ബി.ജെ.പി. നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ. പറഞ്ഞു. ലോകരാജ്യങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയ, അസാധ്യമെന്നു കരുതിയ പല വികസനപ്രവർത്തനങ്ങളും അദ്ദേഹം രാജ്യത്ത് നടപ്പാക്കിയിട്ടുണ്ടെന്നും ഗോപകുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്ന സേവാ സങ്കല്പ് അഭിയാൻ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സേവാജ്യോതി യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെയും ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെയും പ്രഭാഷണങ്ങൾ ഓൺലൈനായി വേദിയിൽ സംപ്രേഷണം ചെയ്തു. സി.എസ്.ഐ.ഗ്രൗണ്ടിൽനിന്ന് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ദീപശിഖയേന്തി നയിച്ച പദയാത്ര നഗരം ചുറ്റി െറസ്റ്റ് ഹൗസിനു മുന്നിൽ സമാപിച്ചു.
സംസ്ഥാന വക്താവ് റിട്ട. കേണൽ ഡിന്നി, തിരുവനന്തപുരം മേഖലാ സെക്രട്ടറി എ.ജി. ശ്രീകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എസ്. ജിതിൻ ദേവ്, പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ്, സംസ്ഥാനസമിതി അംഗങ്ങളായ എം.എസ്. ശ്യാംകുമാർ, നെടുമ്പന ഓമനക്കുട്ടൻ, അയത്തിൽ അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Published: 08 Oct 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented