പരശുവയ്ക്കലിൽ പൈപ്പ് പൊട്ടി
അഞ്ചാലുംമൂട് : കോർപ്പറേഷൻ അഞ്ചാലുംമൂട് സോണൽ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ് 30 മാസം പിന്നിട്ടിട്ടും പദ്ധതി ഇഴയുന്നതായി ആക്ഷേപം. ഒരുവിധ നിർമാണപ്രവർത്തനവും ഇതുവരെ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
നാലരക്കോടി രൂപ െചലവാക്കിയുള്ള നിർമാണമാണ് പദ്ധതിയിട്ടത്. 2024 ഫെബ്രുവരി 26-ന് അന്നത്തെ മേയർ പ്രസന്നാ ഏണസ്റ്റാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. എന്നാൽ നിർമാണോദ്ഘാടനത്തിന്റെ ബോർഡ് മാത്രമാണ് സ്ഥാപിച്ചത്. ബോർഡ് ഇപ്പോഴും പഴയ കെട്ടിടത്തിന്റെ മുൻവശത്തുണ്ട്.
കെട്ടിടം നിർമിക്കണമെങ്കിൽ നിലവിലെ കെട്ടിടം പൊളിച്ചുനീക്കണം. ഇതിനുമുൻപ് നിലവിലെ ഓഫീസ് മറ്റൊരു സ്ഥലത്തേക്കു മാറ്റിസ്ഥാപിക്കണം. അനുയോജ്യമായ വാടകക്കെട്ടിടം ഇതുവരെ കണ്ടെത്താനായില്ല. പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി അങ്ങോട്ടേക്ക് സോണൽ ഓഫീസ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതോടെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പണികളൊന്നും നടന്നില്ല.
ഒക്ടോബർ അഞ്ചിന് ഓഫീസ് മാറ്റം നടത്താനുള്ള നടപടികൾ തുടങ്ങിയെങ്കിലും ചില സാങ്കേതികപ്രശ്‌നങ്ങളാൽ നീണ്ടുപോകുന്നതായാണ് അറിയുന്നത്.
കൊല്ലം-തേനി ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പിനുള്ള നടപടിക്രമങ്ങൾ ഇതിനിടെ നടക്കുകയാണ്. ഈ പാതയോരത്താണ് നിലവിലെ കോർപ്പറേഷൻ സോണൽ ഓഫീസ് നിൽക്കുന്നത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടത്തിന്റെ നിർമാണം വൈകുമെന്ന ആശങ്കയുമുണ്ട്.
Published: 08 Oct 2026, 01:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented