കൊല്ലം : ആയുധമല്ല, ഭരണഘടനാപരമായ രാഷ്ട്രീയ സംഘാടനമാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ. പറഞ്ഞു. യൂത്ത് ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് രാഷ്ട്രീയമാർഗ്ഗമാണ് ആവശ്യമെന്ന് പഠിപ്പിച്ചത് മുസ്‌ലിം ലീഗാണ്. ലീഗിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലാണ് ബി.ജെ.പി. കൂടുതൽ ശക്തിപ്രാപിച്ചതെന്നും പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിയും നാടിന്റെ വികസനവുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ വേഷത്തിലും സംസാരത്തിലും വലിയ മാറ്റങ്ങൾ വന്ന കാലഘട്ടമാണിതെന്നും പഴയരീതികൾ തുടർന്നാൽ പുതിയ തലമുറയെ ഒപ്പം നിർത്താനാകില്ലെന്നും ഫിറോസ് പറഞ്ഞു.
അജീർ അബ്ദുള്ളയുടെ ഖിർഅത്തോടെയാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. റെജി തടിക്കാട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സുൽഫിക്കർ സലാം, സാജൻ ഹിലാൽ, ബദർ പോരേടം, കാര്യറ നസീർ, നിയാസ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
യൂത്ത് ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എ. സദഖത്ത് അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ ഉദ്ഘാടനം നിർവഹിച്ചു. സെമിനാറുകൾ വിഷ്ണു മോഹൻ എം.എൽ.എ.യും ടി.പി. അഷറഫലി എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. ഉവൈസ് കിളികൊല്ലൂർ അധ്യക്ഷനായി.
പ്രതിനിധിസമ്മേളന സമാപനം സംസ്ഥാന ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലിന് പീരങ്കിമൈതാനത്തുനിന്ന് യുവജനറാലി ആരംഭിക്കും. ചിന്നക്കട ബസ് ബേയിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.
Published: 08 Oct 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented