കൊല്ലം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വെക്കുക, എസ്.ഐ.ആർ. നിർത്തിവയ്ക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ. ശക്തികുളങ്ങര നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ശക്തികുളങ്ങരയിൽ എ.ഐ.ടി.യു.സി. ജില്ലാ ട്രഷറർ ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ജെ. നിക്സന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്. സുധീഷ്, സി. രാധാകൃഷ്ണപിള്ള, കെ. കൃഷ്ണകുമാർ, ആർ. സുനിൽകുമാർ, ജോസഫ് ലിയോൺ, എസ്. സുനിൽകുമാർ, ജി. രവികുമാർ, സി. അയ്യപ്പൻപിള്ള എന്നിവർ സംസാരിച്ചു.

To advertise here,

ശക്തികുളങ്ങര സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങരയിൽ നടന്ന പ്രതിഷേധജ്വാല മുൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. എൽ.സി. സെക്രട്ടറി അനിൽ യുവസാഗര അധ്യക്ഷനായി. പി. ഉഷാകുമാരി, അനിൻ ഇടച്ചപ്പള്ളി, കെ.സി. പ്രഭ, ഫേബാ ബോസ്, സന്ധ്യ, മഞ്ചു ബീഗം, ജയൻ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

: കല്ലുംതാഴത്തെ പ്രതിഷേധജ്വാല സി. പി. ഐ. സംസ്ഥാന കൗൺസിൽ അംഗം ജി. ലാലു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീപ് മുഹമ്മദ്‌, അസി സെക്രട്ടറി ജീവൻകുമാർ എന്നിവർ പങ്കെടുത്തു.വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ മണ്ഡലം സെക്രട്ടറി എ. ബിജു, വിജയ ഫ്രാൻസിസ്,എ. നൗഷാദ്,എൻ. നാളിനാക്ഷൻ, വി. സുന്ദരൻ, ബി. കെ. ജയമോഹൻ,ബി. രാജു, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കൊട്ടിയം : കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. ഡൽഹിയിൽ നടത്തിയ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ തൃക്കോവിൽവട്ടം ചെന്താപ്പൂരിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം എം. സജീവ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുകയും 13 കോടിയോളം വോട്ടർമാരെ പുറത്താക്കുകയും ചെയ്ത കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ഒരുനിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃക്കോവിൽവട്ടം എൽ.സി. അംഗം ആർ.എസ്. പ്രവീൺ അധ്യക്ഷനായി.

ബ്രാഞ്ച് സെക്രട്ടറി കെ.എസ്. മനു, മുഹമ്മദ്കുട്ടി, ഷെഫീഖ്, വിക്രമൻപിള്ള, ശശിധരൻപിള്ള, സുബൈർ, സൈതലി, അനീഷ് എന്നിവർ നേതൃത്വം നൽകി.