ചവറ : പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽതേടി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകേണ്ടിവരുന്ന സാഹചര്യം മാറണമെങ്കിൽ വിദ്യാഭ്യാസമേഖലയിൽ സാങ്കേതികവിദ്യാ വികസനം ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
ബേബി ജോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എൻ.എസ്.എം. ഐ.ടി.ഐ.യിൽ സംഘടിപ്പിച്ച 'തണലും തലോടലും' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷനായി. ബ്ലോക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആൻഡ് മാനേജിങ് ഡയറക്ടർ ഹരിപ്രസാദ് കൃഷ്ണപിള്ള, ഉപാസന ഇൻസ്റ്റിറ്റ്യൂഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആൻഡ് ഡയറക്ടർ അഞ്ചൽ മനോജ്, ലീലാ റാവിസ് ഗ്രൂപ്പ് മാനേജർ സ്മിതാ റാത്തോഡ്, ആർ.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം. സാലി, ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, അർ.എസ്.പി. മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാനൗഷാദ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഐ. ജയലക്ഷ്മി, അരുൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.
ഭവനരഹിതർക്കുള്ള വീടുകളുടെ നിർമാണോദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള ഇരുചക്രവാഹനങ്ങളുടെ വിതരണവും നടത്തി. ഷിബു ബേബിജോണിന് ലഭിച്ച അപേക്ഷകളിൽനിന്ന് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് വീടുകളും വാഹനങ്ങളും അനുവദിച്ചത്.
അഞ്ച് പഞ്ചായത്തുകളിലെ ഓരോ കുടുംബത്തിനും കോർപ്പറേഷൻ പരിധിയിലെ ശക്തികുളങ്ങരയിലുള്ള ഒരു കുടുംബത്തിനുമാണ് വീടുകൾ അനുവദിച്ചത്.
Published: 19 Nov 2026, 02:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented