കുന്നിക്കോട് : വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കുന്നിക്കോട് ചേത്തടി ഐ.ടി.ഐ. ജങ്ഷനിൽ കശുവണ്ടിഫാക്ടറിക്കു മുൻവശത്താണ് അപകടം.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചെങ്ങമനാട് ബി.ആർ.എം. സെൻട്രൽ സ്കൂളിൽ കരാറടിസ്ഥാനത്തിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികളായ ഇവാൻ പി. സന്തോഷ്, അധർവ ആദർശ്, സ്കൂൾ ബസ് ആയ ബിജി ജോർജ് (40), ബസ് ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
19 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.സ്കൂളിൽനിന്ന് മേലിലഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. ബസിന്റെ പിൻഭാഗത്തെ ടയറിൽ ആണി കയറി, പഞ്ചറായി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസ് മറിഞ്ഞയുടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ വിദ്യാർഥികളെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. മോട്ടോർ വാഹനവകുപ്പും കൊട്ടാരക്കര ഡിവൈ.എസ്.പി. ഷെരീഫ്, കുന്നിക്കോട് എസ്.എച്ച്.ഒ. ആർ.ആർ. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Published: 18 Nov 2026, 02:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented