പുനർനിർമാണത്തിന് ഇനിയും അനുമതിയില്ല
പുനലൂർ : റെയിൽവേ പോലീസ് സ്റ്റേഷനിലെ കുടുസ്സുമുറികളിൽ നിന്നുതിരിയാനാകാതെ വലഞ്ഞ് ഉദ്യോഗസ്ഥർ. അരനൂറ്റാണ്ടുമുൻപ് നിർമിച്ച ഈ കെട്ടിടത്തിനു പകരം ആധുനികസൗകര്യങ്ങളോടെ പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കാനുള്ള പദ്ധതിക്ക് ഇനിയും അനുമതിയില്ല.
പുനലൂർ റെയിൽവേ സ്റ്റേഷൻ വളപ്പിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എസ്.എച്ച്.ഒ. ഉൾെപ്പടെ 30-ഓളം പോലീസുകാർ ജോലിചെയ്യുന്ന സ്റ്റേഷനാണിത്. സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലുള്ള ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൊല്ലം-ചെങ്കോട്ട പാതയിലെയും തിരുവനന്തപുരം-എറണാകുളം പാതയിലെയും തീവണ്ടികളിൽ ഡ്യൂട്ടി നോക്കുന്നു.
തകരഷീറ്റ് മേഞ്ഞ ഈ പഴയകെട്ടിടത്തിൽ സുരക്ഷയോ സൗകര്യങ്ങളോ തീരെയില്ല. പ്രാഥമികകൃത്യം നിർവഹിക്കാനുള്ള സൗകര്യംപോലും അപര്യാപ്തം. അരനൂറ്റാണ്ടിനിടെ പുതിയ കെട്ടിടം നിർമിക്കാൻ നടപടിയുമുണ്ടായില്ല. സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കണമെന്ന് വർഷങ്ങളായി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. ഇതേസമയം റെയിൽവേ സ്റ്റേഷൻ വളപ്പിൽത്തന്നെ കുടുസ്സുമുറിയിൽ പ്രവർത്തിച്ചുവരുന്ന, റെയിൽവേ സംരക്ഷണസേനാ(ആർ.പി.എഫ്.) ഔട്ട്‌പോസ്റ്റിന്, അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി 92 ലക്ഷം രൂപ അടങ്കലിൽ പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഔട്ട്‌പോസ്റ്റ് പുതിയ കെട്ടിടത്തിലേക്കു മാറും.
റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന പുനർനിർമാണപ്രവൃത്തികൾ വിലയിരുത്താൻ മധുര ഡിവിഷണൽ മാനേജർക്കൊപ്പം കഴിഞ്ഞ സെപ്റ്റംബർ 24-ന് പുനലൂരിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി., പോലീസ് സ്റ്റേഷൻ കെട്ടിടം സന്ദർശിച്ച് പരിമിതികൾ കണ്ടറിഞ്ഞി
രുന്നു.
നിലവിലെ കെട്ടിടം പൊളിച്ചുനീക്കി ആധുനികസൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ചുകോടിയോളം രൂപയുടെ പദ്ധതി റെയിൽവേ സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനു താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Published: 04 Nov 2026, 02:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented