തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ടാറിങ് തകർന്ന് യാത്രാക്ലേശം രൂക്ഷമായ ഭാഗങ്ങളിലെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.
ആര്യങ്കാവ് കോട്ടവാസൽ, മുരുകൻപാഞ്ചാൽ, കഴുതുരുട്ടി ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. ദേശീയപാതയിൽ ടാറിങ് തകർന്ന് വൻകുഴിനിറഞ്ഞ് യാത്രാക്ലേശം രൂക്ഷമായതും അപകടാവസ്ഥയും 'മാതൃഭൂമി' നിരന്തരം വാർത്തയാക്കിയതിനെ തുടർന്നാണ് ദിവസങ്ങൾക്കുമുൻപ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. നിലവിൽ കഴുതുരുട്ടി, മുരുകൻപാഞ്ചാൽ, തെന്മല എം.എസ്.എൽ. ഭാഗങ്ങളിൽ വലിയ വാഹനങ്ങൾക്കുപോലും പോകാനാകാത്ത സ്ഥലങ്ങളിൽ ടാറിങ് പൂർണമായും ഇളക്കിനീക്കിയുള്ള നവീകരണമാണ് നടക്കുന്നത്.
ഇവിടങ്ങളിൽ റോഡിൻെറ ഇരുവശത്തെയും ടാറിങ് നീക്കി ഉറപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ആര്യങ്കാവ് കോട്ടവാസൽ വളവിലെ ടാറിങ് നീക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. മഴ മാറിനിൽക്കുന്ന സന്ദർഭങ്ങളിൽ ഈഭാഗങ്ങളിൽ പൊടി നിറയുന്നതിനൊപ്പം ചെറിയ മെറ്റലുകൾ നിരന്നുകിടക്കുന്നത് യാത്രികർക്ക് ഭീഷണിയാകുന്നുണ്ട്. ബൈക്ക് യാത്രികർ ഇവിടങ്ങളിലൂടെ യാത്രചെയ്യുമ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. മഴ പെയ്യുമ്പോൾ വഴുക്കലുമുണ്ട്. മഴ മാറുന്നതോടെ ടാറിങ് ജോലികളിലേക്ക് കടക്കാനാകും.
Published: 14 Oct 2026, 02:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented