കൊട്ടാരക്കര : മാർത്തോമ്മ സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനയുടെ ആശ്വാസ് ലഹരിചികിത്സാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'സായൂജ്യം 2.0' എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങി. കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. കിഴക്കേത്തെരുവ് സെയ്ന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മാർത്തോമ്മ സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.

To advertise here,

ആശ്വാസ് ലഹരിമോചനകേന്ദ്രം ഡയറക്ടർ റവ. ജിനു അബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര സി.ഐ. ഗംഗാപ്രസാദ് പ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഫാ. ലിജോ തോമസ് വട്ടശ്ശേരിൽ, ഭദ്രാസന ഖജാൻജി കെ.കെ. കുര്യൻ, പ്രിൻസിപ്പൽ ടി.ടി. ജോമി, പി.ടി.എ. വൈസ് പ്രസിഡന്റ് ഷാജി മാമ്പ്ര, ബിഷപ്പ് സെക്രട്ടറി റവ. മാത്യു വർഗീസ്, സാംസൺ വാളകം, പ്രഥമാധ്യാപകൻ ടി. രാജു, കൺവീനർ ഡി. എബ്രഹാം എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ആർ. ജിഷ്ണു, ആൽബിൻ ബിജു എന്നിവർ ക്ലാസ്‌ നയിച്ചു.