ശാസ്താംകോട്ട : ശാസ്താംകോട്ടയിൽ പുതുതായി നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പൂർത്തിയാക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നിർദേശം. ഇന്നോ നാളയോ ഉത്തരവ് വന്നേക്കും.
സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപരിപാടിയിലുൾപ്പെടുത്തി ഉദ്ഘാടനം നടത്താൻ കഴിയാതിരുന്നതാണ് നടപടിയിലേക്കു നയിച്ചത്. സംസ്ഥാനത്താകെ ഇത്തരത്തിൽ 40 പ്രവൃത്തികളാണ് പൂർത്തീകരിച്ച് ഉദ്ഘാടനംചെയ്യാൻ സർക്കാർ തീരുമാനിച്ചത്. അതിൽ 39 എണ്ണവും പൂർത്തിയാക്കിയെങ്കിലും നാൽപ്പതാമത്തെ അഭിമാനപദ്ധതിയായി കരുതിയിരുന്ന ശാസ്താംകോട്ട സിവിൽ സ്റ്റേഷൻ ഉദ്ഘാടനംചെയ്യാൻ കഴിഞ്ഞില്ല.
ഈ അവസ്ഥ മുന്നിൽക്കണ്ട് ഉല്ലാസ് കോവൂർ എം.എൽ.എ., പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥെരയും കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ െസാസൈറ്റിയുടെ പ്രതിനിധികെളയും പങ്കെടുപ്പിച്ച് കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പണി സമയബദ്ധമായി പൂർത്തിയാക്കാൻ നിർേദശവും നൽകി. എന്നിട്ടും കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനായില്ല. അതോടെ സർക്കാരിനും നാണക്കേടായി. പൊതുമരാമത്തുമന്ത്രിതന്നെ അതിലുള്ള അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടിയെന്നാണ് വിവരം.
പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ, ശാസ്താംകോട്ട അസി. എക്‌സിക്യുട്ടീവ് എൻജിനിയർ, അസി. എൻജിനിയർ എന്നിവർക്കെതിരേയാണ് നടപടി വരുന്നത്. മൂവെരയും സസ്പെൻഡ് ചെയ്യാൻ മന്ത്രി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ കടുത്ത നടപടി ഒഴിവാക്കണമെന്ന ആവശ്യവും മന്ത്രിയുടെ മുന്നിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കരാർ കമ്പനിയുടെ മെല്ലെപ്പോക്കിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന കാരണമാണ് ഉന്നയിച്ചിട്ടുള്ളത്.
നിർമാണം ഇഴഞ്ഞുനീങ്ങി
ബജറ്റ് വിഹിതമായ 12.69 കോടി രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്. 2024 മാർച്ചിൽ കല്ലിട്ട് പണി തുടങ്ങി. അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മൂന്നു നിലകൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
2025 അവസാനമോ 2026 ആദ്യമോ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. അതായത് നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യംെവച്ചു. അതിന് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് എം.എൽ.എ. പലതവണ നിർേദശവും നൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല.
രണ്ടോ മൂന്നോ പണിക്കാർനിന്ന് ചെയ്യാവുന്നത് ചെയ്തു. വർഷം രണ്ടു കഴിഞ്ഞിട്ടും പണി ഇഴഞ്ഞുതന്നെ. കോവൂർ കുഞ്ഞുമോൻ തോൽക്കുന്നതിന് അതുമൊരു കാരണമായി. എന്നിട്ടും ചലനമുണ്ടായില്ല. ഈ മെല്ലെപ്പോക്കാണ് ഒടുവിൽ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിലേക്ക് കടക്കുന്നതിനും കാരണമായത്.
ശാസ്താംകോട്ടയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഒരിടത്ത് പ്രവർത്തിപ്പിക്കുകയായിരുന്നു ലക്ഷ്യം.
Published: 13 Oct 2026, 02:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented