ശാസ്താംകോട്ട : സേവാ സങ്കല്പ് അഭിയാൻ ബി.ജെ.പി. കുന്നത്തൂർ മണ്ഡലം ശില്പശാല നടന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്രമോദി നടത്തിയ പ്രവർത്തനങ്ങളുടെ 25 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

To advertise here,

ബി.ജെ.പി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം അധ്യക്ഷനായി. സംസ്ഥാനസമിതി അംഗം സുഭാഷ് പട്ടാഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ട്രഷറർ അരുൺ കാടാംകുളം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ കരിമ്പിൻപുഴ, ആശാപിള്ള എന്നിവർ പ്രസംഗിച്ചു.