നടയ്ക്കൽ-മഠത്തിൽക്കാവ് റോഡ് പണി ടെൻഡർ ചെയ്തിട്ട് ഒരുവർഷം
കുന്നന്താനം : നടയ്ക്കൽ-മഠത്തിൽക്കാവ് റോഡിന്റെ ടാറിങ്ങിനെന്തേ ഇത്ര കാലതാമസം? പ്രവൃത്തികൾ ടെൻഡർ ചെയ്ത് കരാർവെച്ച ഒരുവർഷം പിന്നിടുകയാണ്. 2025 ഒക്ടോബറിൽ 20 ലക്ഷം രൂപയുടെ പണികൾക്കു കരാറായതാണ്. മാർച്ചിനകം പ്രവൃത്തികൾ തീരേണ്ടതായിരുന്നു. ഒന്നര കിലോമീറ്ററോളം വരുന്ന പാതയിൽ നാളിതുവരെ ടാറിങിനുവേണ്ടുന്ന സാധനസാമഗ്രികൾ ഇറക്കിയിട്ടുമില്ല. നടയ്ക്കൽ മഹാദേവക്ഷേത്രത്തിന് സമീപത്തെ കുത്തിറക്കത്തിൽ ടാറിങ് കാണാനേയില്ല. ഒട്ടിയക്കുഴി ഭാഗമാകട്ടെ മെറ്റലിളകി തെറിച്ച് അപകടക്കെണി തീർക്കുന്നു. ഇറക്കവും വളവും ചേരുന്നിടമാണ് ഇത്തരത്തിൽ കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇവിടെ നിത്യേന നിയന്ത്രണംവിട്ട് മറിയുന്നു.
ജനപ്രതിനിധികൾ അടക്കം പലതവണ കരാറുകാരനെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. പൊയ്കപ്പടി-മുണ്ടുകണ്ടം 15 ലക്ഷം, പാറാങ്കൽ-മുണ്ടുകുഴി 20 ലക്ഷം എന്നിങ്ങനെ കരാർവെച്ചതും ഇതേ കരാറുകാരനാണ്. ഇവയുടെ ടാറിങ്ങും നടത്തിയിട്ടില്ല. കഴിഞ്ഞദിവസം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ഇയാൾക്ക് ഇക്കാര്യത്തിൽ രജിസ്‌റ്റേഡ് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നുള്ള ഊരുവലത്ത് വഴി കൂടിയാണ്. ഡിസംബറിൽ കൊടിയേറി അഞ്ചാംനാൾ ഇതുവഴിയാണ് മഠത്തിക്കാവ് ഭഗവതീക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് കടന്നുപോകേണ്ടത്. അതിനാൽ രാഷ്ടീയകക്ഷികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
കരാറുകാരന്റ അനാസ്ഥ
:മാത്യൂ ടി.തോമസിന്റെ എം.എൽ.എ. ഫണ്ടിൽനിന്നാണ് ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നത്. കഴിഞ്ഞവർഷം കാരർവെച്ച പണികളാണ്. കഴിഞ്ഞ നിയമസഭ തരിഞ്ഞെടുപ്പിന് മുന്നേ സാധനമിറക്കിയാൽ പെരുമാറ്റച്ചട്ടം നിവലിൽ വന്നാലും പ്രവൃത്തികൾ നടത്താമായിരുന്നു. അങ്ങനെ ചെയ്യണമെന്ന് ഇയാളെ അറിയിച്ചതാണ്. ടാറിങ്ങിന് സാധനങ്ങൾ ഇറക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. പിന്നീട് ടാറിന് വിലയും കൂടി. ടാറിന്റെ കാര്യത്തിലെ വില വ്യത്യാസത്തിൽ സർക്കാർ തീരുമാനം വന്നിട്ടും പണികൾ തുടങ്ങിയിട്ടില്ല. ഇയാളുടെ അനാസ്ഥയാണ് പ്രവൃത്തികൾ നീളാൻ ഇടയാക്കുന്നത്
-ഗീതാ കുമാരി, പഞ്ചായത്തംഗം, കുന്നന്താനം
Published: 27 Oct 2026, 01:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented