കടയ്ക്കൽ : അനധികൃത പാർക്കിങ് കടയ്ക്കൽ പട്ടണത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പ്രധാന പാതയായ നിലമേൽ-മടത്തറ റോഡിൽ പള്ളിമുക്കുമുതൽ ആറ്റുപുറംവരെയും ഗോവിന്ദമംഗലം, അഞ്ചൽ റോഡുകളിലും നാളുകളായി ഇതുതന്നെയാണ് സ്ഥിതി.
തിരക്കേറിയ പട്ടണത്തിൽ റോഡിനിരുവശവും െെകയടക്കി അനധികൃതമായി വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നതുമൂലം നക്ഷത്രമെണ്ണുന്നത് കാൽനടക്കാരാണ്.
സംസ്ഥാന പാത-64 കടന്നുപോകുന്ന ടൗണിലടക്കം വീതികുറഞ്ഞ റോഡുകളാണ്. അനധികൃത നിർമാണങ്ങൾകൂടിയായതോടെ ഗതാഗതം കൂടുതൽ ദുഷ്കരമായി.
വൺവേ റോഡിൽ പോസ്റ്റ് ഓഫീസ് ജങ്ഷൻ, ഇതിനോടു ചേർന്ന ഗോവിന്ദമംഗലം റോഡ്, സബ്ട്രഷറി ജങ്ഷൻ, പ്രധാന റോഡിൽ താലൂക്ക് ആശുപത്രിമുതൽ അറഫ ആശുപത്രിവരെ, സീഡ് ഫാം ജങ്ഷൻ എന്നിവിടങ്ങളാണ് അപകടമേഖലയായി മാറിയത്. പ്രധാന റോഡിൽ ബസ് സ്റ്റാൻഡുമുതൽ പാട്ടിവളവുവരെയുള്ള ഭാഗത്താണ് പ്രശ്നം രൂക്ഷം. രാവിലെയും വൈകീട്ടും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ പോസ്റ്റ് ഓഫീസ് ജങ്ഷനാണ് മറ്റൊരു അപകടകേന്ദ്രം. വൺവേ റോഡ് ഉൾപ്പെടെ നാല് പാതകൾ ചേരുന്ന ഇവിടം സ്ഥിരം അപകടമേഖലയാണ്. ഇടുങ്ങിയ പാതയും ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടവുമായതിനാൽ എപ്പോഴും തിരക്കുള്ള സ്ഥലമാണ്. ഇവിടെ കാൽനടക്കാർക്ക് കടത്തിണ്ണകളാണ് ആശ്രയം. വൺവേ റോഡിൽ ചന്തമുതൽ ബസ് സ്റ്റാൻഡുവരെ കാൽനടയാത്രയ്ക്ക് ഇടമില്ലാത്ത സ്ഥിതിയാണ്.
നാല് പാതകൾ കൂടുന്ന സബ്ട്രഷറി ജങ്ഷനിലും സദാ ഗതാഗതക്കുരുക്കാണ്. പഴയ ചന്ത മൈതാനമാണ് ടൗണിൽ ഇപ്പോഴുള്ള വാഹന പാർക്കിങ് കേന്ദ്രം. ഇവിടെ ഉൾക്കൊള്ളാനാവുന്നതിനെക്കാൾ പലമടങ്ങ് വാഹനങ്ങളാണ് പട്ടണത്തിൽ നിത്യേനയെത്തുന്നത്.
വ്യാപാരികൾ ബുദ്ധിമുട്ടിൽ
അനധികൃത പാർക്കിങ്മൂലം പട്ടണത്തിലെ വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നം ചില്ലറയല്ല. വലിയ മാസവാടക നൽകുന്ന പഞ്ചായത്ത് വാണിജ്യസമുച്ചയത്തിലുള്ള വ്യാപാരികളടക്കം ഇതുമൂലം ബുദ്ധിമുട്ടുകയാണ്. വിഷയത്തിൽ നടപടിയുണ്ടാകണമെന്ന് വ്യാപാരികൾ ഏറെനാളായി ആവശ്യപ്പെടുന്നു.
Published: 02 Nov 2026, 12:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented