നമ്മൾ കഴിക്കുന്ന ബേക്കറിപ്പലഹാരങ്ങളിലും മറ്റ് ജങ്ക് ഫുഡ്സിലും അമിതമായി ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നത് ശരീരത്തിൽ അനാവശ്യമായി കൊഴുപ്പടിഞ്ഞുകൂടാൻ കാരണമാകും. ഈ കൊഴുപ്പ് രക്തക്കുഴലുകളിൽ തടസ്സങ്ങളുണ്ടാക്കുകയും ഭാവിയിൽ വലിയ ഹൃദ്രോഗസാധ്യതകളിലേക്ക് വഴിമാറുകയും ചെയ്യും.
അതുപോലെതന്നെ പായ്ക്കറ്റ് ചിപ്സുകൾ, സോസുകൾ, ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവയിൽ രുചികൂട്ടാനായി ചേർക്കുന്ന അധിക ഉപ്പ് രക്തസമ്മർദം പെട്ടെന്നുയർത്തും. രക്തസമ്മർദം കൂടുമ്പോൾ രക്തം പമ്പുചെയ്യാൻ ഹൃദയത്തിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ഇത് ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
മധുരപാനീയങ്ങളും ചോക്ലേറ്റുകളും നൽകുന്ന അമിതപഞ്ചസാര ശരീരത്തിൽ പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുന്നു. അമിതവണ്ണമുള്ളവരിൽ ഹൃദയത്തിന് ശരീരമാസകലം രക്തമെത്തിക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും. ഇത് പരോക്ഷമായി ഹൃദയത്തിന്റെ ആയുസ്സ് കുറയ്ക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് മിഠായികൾ, കോളകൾ, കൃത്രിമജ്യൂസുകൾ എന്നിവ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. അവയ്ക്കുപകരം പ്രകൃതിദത്തമായ പഴങ്ങളും തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളവും കുടിക്കാൻ ശീലിക്കുന്നത് ഹൃദയത്തെ എപ്പോഴും ഊർജസ്വലമായി നിലനിർത്തും.
കുട്ടിക്കാലംമുതലേ നമ്മൾ പാലിക്കുന്ന ഇത്തരം നല്ല ഭക്ഷണശീലങ്ങളാണ് മുതിരുമ്പോൾ നമ്മുടെ ഹൃദയത്തിന് കാവലായിമാറുന്നത്.
Content Highlights: Excess salt and sugar in junk food lead to fat accumulation in children.
Published: 22 Sept 2026, 02:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented