മധ്യഏഷ്യയുടെയും പാകിസ്താന്റെയും ഇടയിലുള്ള പാമീർ മലനിരകളിലാണ് ഈ ആടുകളെ കണ്ടുവരുന്നത്. പ്രധാനമായും പാകിസ്താൻ, താജിക്കിസ്താൻ, കസാഖ്സ്താൻ, ചൈന എന്നീ രാജ്യങ്ങളിൽ.
To advertise here,
യാത്രികനായിരുന്ന മാർക്കോപോളോയുടെ പുസ്തകങ്ങളിൽ ഇവയെപ്പറ്റി എഴുതിയതിനാലാണ് ഈ പേര് കിട്ടിയത്.
- പാമീർ അർഗാലി എന്നും ഈ ചെമ്മരിയാടിന് പേരുണ്ട്.
- ഭീമാകാരന്മാരായ ഇവയ്ക്ക് 140 കിലോഗ്രാമോളം തൂക്കമുണ്ടാകും. 6 അടിയോളം നീളവും.
- വളഞ്ഞുപുളഞ്ഞ വലിയ കൊമ്പുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കൊമ്പുകൾ ഏതാണ്ട് 6.20 അടിയോളം നീളം വെയ്ക്കും.
- വളരെ വേഗത്തിൽ ഓടാനും എത്ര ചെങ്കുത്തായ മലയടിവാരങ്ങളിലൂടെ നടക്കാനും ഇവയ്ക്ക് സാധിക്കും.
- തവിട്ടും വെള്ളയും ചേർന്ന നിറമാണ് മാർക്കോപോളോ ആടുകൾക്ക്.
- ചെന്നായകൾ, മഞ്ഞുപുലികൾ, കഴുകന്മാർ എന്നിവയൊക്കെ ഈ ചെമ്മരിയാടുകളെ ഭക്ഷണമാക്കാറുണ്ട്.
- ശൈത്യകാലത്തോടടുക്കുമ്പോൾ ഇവ ചെറിയതോതിലുള്ള ദേശാടനം നടത്താറുണ്ട്.
- കൊമ്പുകളിലെ വളയങ്ങൾ എണ്ണിയാണിവയുടെ പ്രായം കണക്കാക്കുന്നത്.
- സസ്യാഹാരികളായ ഇവയുടെ ഭക്ഷണം ചെടികളുടെ ഇല, വേര് എന്നിവയാണ്.
- ഏകദേശം 13 വർഷത്തോളമാണ് മാർക്കോ പോളോ ചെമ്മരിയാടിന്റെ ആയുസ്സ്.
- വളരെയധികം വേട്ടയാടപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്.
Content Highlights: Identified as Pamir Argali found in Central Asian mountain ranges.
Published: 29 Jul 2026, 10:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented