വേണ്ട സാമഗ്രികൾ:
ഒരു ചെറിയ വാഴപ്പഴം, വാവട്ടം കുറഞ്ഞ ഒരു ചില്ലു കുപ്പി,
തീപ്പെട്ടി, കടലാസ്.
ചെയ്യേണ്ട രീതി:
ചില്ലു കുപ്പിയുടെ വായ്ഭാഗത്ത് തൊലി അല്പം നീക്കിയശേഷം പഴം കുത്തനെ വയ്ക്കുക. എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് നിരീക്ഷിക്കുക. പഴം എടുത്ത് മാറ്റിയ ശേഷം ഒരു കഷണം കടലാസ് കത്തിച്ച് കുപ്പിയിലേക്ക് ഇടുക. കടലാസ് കത്തി തീർന്ന ഉടനെ പഴം നേരത്തെ വച്ചത് പോലെ തൊലി അല്പം നീക്കി കുപ്പിയുടെ വായ്ഭാഗത്ത് കുത്തനെ വയ്ക്കുക. എന്തു സംഭവിക്കും?
തൊലി ഉരിഞ്ഞ് പഴം കുപ്പിക്കുള്ളിൽ വീണു അല്ലേ? എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?
ശാസ്ത്രതത്വം:
ആദ്യം കുപ്പിക്ക് പുറത്തും കുപ്പിക്കുളളിലും വായുമർദ്ദം തുല്യമാണ്. അതുകൊണ്ടാണ് ആദ്യ സന്ദർഭത്തിൽ പഴം കുപ്പിക്കുള്ളിൽ വീഴാഞ്ഞത്. കടലാസ് കത്തിച്ചിട്ടപ്പോൾ കുപ്പിക്കുള്ളിലെ വായു ചൂടായി. ചൂടായവായു വികസിക്കും. സാന്ദ്രത കുറഞ്ഞ വായു കുപ്പിയിൽ നിന്ന് കുറെയേറെ പുറത്തുപോകും. കടലാസ് അണഞ്ഞ ഈ സമയത്താണ് നമ്മൾ പഴം കുപ്പിയുടെ വായഭാഗത്ത് വയ്ക്കുന്നത്. അപ്പോൾ കുപ്പിക്കുള്ളിലെ വായു തണുക്കുകയും മർദ്ദം കുറയുകയും ചെയ്യും. കുപ്പിക്കു പുറത്തുള്ള മർദ്ദം കൂടിയ അന്തരീക്ഷവായു പഴത്തെ തള്ളി
കുപ്പിക്കുള്ളിൽ വീഴ്ത്തും.
Content Highlights: Simple science experiment using a banana and a glass bottle, Demonstrates the principles of air pressure and temperature.
Published: 24 Sept 2026, 11:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented