ജൂലൈ 7- വേൾഡ് ചോക്ലേറ്റ് ഡേ. ഏറെ കൗതുകവും വിചിത്രവുമാണ് ചോക്ലേറ്റിന്റെ ചരിത്രം. ബി.സി. 350ൽ തുടങ്ങുന്നു അത്.

To advertise here,

ബി.സി. 350-ൽ ആണ് ആദ്യമായി കൊക്കോ പരിപ്പ് ഉപയോഗിക്കുന്നത്. മായൻ വംശജർ ആയിരുന്നു കൊക്കോ പരിപ്പ് ആദ്യമായി ഉപയോഗിച്ചത്.

തുടർന്ന് എ.ഡി. 1680 ആയപ്പോൾ ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം കൊളോണിയൽ കെക്കോ തോട്ടങ്ങൾ വളരാൻ തുടങ്ങി.

ഫ്രഞ്ച് ചക്രവർത്തിയായിരുന്ന ലൂയി പതിമ്മൂന്നാമന്റെ വിവാഹസൽക്കാരവേളയിൽ അദ്ദേഹത്തിന് സമ്മാനമായി ചോക്ലേറ്റ് നൽകിയതോടെയാണ് യൂറോപ്പിൽ ചോക്ലേറ്റിന് പ്രശസ്തി വർദ്ധിച്ചുതുടങ്ങിയത്. എ.ഡി. 1600-ൽ ആയിരുന്നു അത്.

എ.ഡി. 1828-ൽ കൊക്കോ പ്രസ് കണ്ടുപിടിച്ചതോടെയാണ് എല്ലാവർക്കും നല്ല ചോക്ലേറ്റ് ലഭിക്കാൻ തുടങ്ങിയത്. കൊക്കോപരിപ്പിൽനിന്നും കൊക്കോ ബട്ടർ കളഞ്ഞ് നല്ല രീതിയിലുള്ള കൊക്കോ പൗഡർ നിർമിക്കാൻ സഹായിച്ചത് കൊക്കോ പ്രസ് എന്ന ഉപകരണമായിരുന്നു.

ബ്രിട്ടനിൽ ആദ്യത്തെ ചോക്ലേറ്റ് ബാർ നിർമിച്ചത് എ.ഡി. 1847-ൽ ആയിരുന്നു.

എ.ഡി. 1880ൽ ആണ് ചോക്ലേറ്റ് ഉത്‌പന്നങ്ങളുടെ പരസ്യം ആദ്യമായി പുറത്തുവന്നത്.

അസ്ടെക് വംശജർ (എ.ഡി. 1400) കൊക്കോ പരിപ്പ് കറൻസിയായി ഉപയോഗിച്ചിരുന്നു.

എ.ഡി. 1519 മുതൽ സ്പെയിനിൽ ചോക്ലേറ്റ് പരിചിതമായി തുടങ്ങി.

മധുരത്തിനായി ചോക്ലേറ്റിൽ പഞ്ചസാരയും തേനും ചേർത്തുതുടങ്ങിയത് എ.ഡി. 1530 മുതലാണ്.

ചില ചോക്ലേറ്റ് സത്യങ്ങൾ

  • പൂച്ചകൾക്കും നായകൾക്കും ചോക്ലേറ്റ് നൽകുന്നത് ആരോഗ്യപ്രദമല്ല. തിയോ ബ്രോമിൻ എന്ന ചോക്ലേറ്റിലെ ഘടകത്തെ മനുഷ്യന് ദഹിപ്പിക്കാൻ കഴിയുന്നതുപോലെ നായയ്ക്കും പൂച്ചക്കും കഴിയില്ല.
  • മധ്യ അമേരിക്കയിൽ (ഇന്നത്തെ മെക്സിക്കോ, ബെലിസ്, ഗ്വാട്ടിമാല എന്നീ രാജ്യങ്ങൾ) അധിവസിച്ചിരുന്ന മായൻ വംശജർ ദേവന്മാരുടെ ഭക്ഷണമായാണ് ചോക്ലേറ്റിനെ കരുതിയിരുന്നത്.
  • ചോക്ലേറ്റ് എന്ന പേര് നവോട്ടൽ (മധ്യ അമേരിക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭാഷ) വാക്കായ Xocoalati എന്നതിൽ നിന്നാണ് ഉണ്ടായത്. കയ്പ്പുള്ളത് എന്നാണ് ഈ പദത്തിന്റെ അർഥം. മായൻ വംശജർ കയ്പേറുന്ന ഒരു പാനീയമായാണ് ഇതിനെ ഉപയോഗിച്ചിരുന്നത്.
  • പടിഞ്ഞാറ് ആഫ്രിക്കയിലെ ഐവറി കോസ്റ്റ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉത്‌പാദിപ്പിക്കുന്ന രാജ്യം.
  • ഡാർക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറയാണ്.
  • 1847-ൽ ഡാനിയൽ പീറ്റർ ആണ് മിൽക്ക് ചോക്ലേറ്റ് ഉണ്ടാക്കിയത്. കണ്ടൻസ്ഡ് മിൽക്ക് ഉപയോഗിച്ചാണ് ഇത് നിർമിച്ചത്.

chocolate / Gettyimages

അന്താരാഷ്ട്ര ചോക്ലേറ്റ് ബ്രാൻഡുകളും രാജ്യങ്ങളും

  • ലിന്റ്റ്റ് & സ്പ്രുഗ്ലി - സ്വിറ്റ്സർലൻഡ്
  • ഹെർഷേയ് - അമേരിക്ക
  • കാഡ്ബറി - ഇംഗ്ലണ്ട്
  • ഫെർറേരോ - ഇറ്റലി
  • നെസ്ലെ - സ്വിറ്റ്സർലൻഡ്
  • മാർസ് - അമേരിക്ക
  • ലോട്ടെ - സൗത്ത് കൊറിയ
  • ടോബലറോൺ - സ്വിറ്റ്സർലൻഡ്
  • ഗുളിയാൻ - ബെൽജിയം
  • കാഡ്ബറി - ബ്രിട്ടൺ
  • അമുൽ - ഇന്ത്യ

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :world chocolate day special origin and history of chocolate malayalam