ആവശ്യമായ സാധനങ്ങൾ:
സോയ ചങ്ക്സ് : ഒരു കപ്പ്

To advertise here,

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് : രണ്ടെണ്ണം

സവാള അരിഞ്ഞത് : ഒന്ന്

പച്ചമുളക് അരിഞ്ഞത് : രണ്ട്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടീ സ്പൂൺ

മഞ്ഞൾപ്പൊടി : അര ടീസ്പൂൺ

മുളകുപൊടി : ഒരു ടീസ്പൂൺ

ഗരംമസാല : ഒരു ടീസ്പൂൺ

റൊട്ടിപ്പൊടി : ഒരു കപ്പ്

വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
സോയ ചങ്ക്സ് ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്ത് വെച്ചതിനുശേഷം പിഴിഞ്ഞെടുക്കണം. നന്നായി വെള്ളം കളഞ്ഞ് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, എന്നിവ ചേർക്കണം. ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും ചേർത്ത് വഴറ്റുക.

ഉരുളക്കിഴങ്ങും അരച്ചു വച്ചിരിക്കുന്ന സോയയും ഇതിനോടൊപ്പം ചേർക്കണം. ഇത് നന്നായി ഇളക്കി വാങ്ങിവെയ്ക്കുക.

തണുത്തതിനുശേഷം ഇതിൽ നിന്നും കുറേശെ എടുത്ത് കൈവെള്ളയിൽ വച്ച് പരത്തി റൊട്ടിപ്പൊടിയിൽ ഒപ്പി, വെളിച്ചെണ്ണയിൽ വറുത്തു കോരിക്കൊള്ളു. സോയ കട്‌ലറ്റ്‌ റെഡി.