ആവശ്യമായ സാധനങ്ങൾ:
ബട്ടൺ മഷ്റൂം - 200 ഗ്രാം

To advertise here,

കടലമാവ് - ഒരുകപ്പ്

അരിപ്പൊടി - കാൽക്കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

മുളകുപൊടി - ½ ടീസ്പൂൺ

മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ

ജീരകപ്പൊടി / അയമോദകം - ½ ടീസ്പൂൺ

ചാട്ട് മസാല - ½ ടീസ്പൂൺ

കായം - ഒരു നുള്ള്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ഏകദേശം ½ കപ്പ്

എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ആദ്യം മഷ്റൂം കഴുകി വാർത്തെടുത്ത് വെള്ളം മുഴുവൻ നീക്കണം. ശേഷം രണ്ടായി മുറിച്ച് കഷണങ്ങളാക്കാം.

ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ചാട്ട് മസാല, കായം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർക്കുക. അതിൽ അല്പാല്പമായി വെള്ളമൊഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കാം. മാവിൽ കട്ടകളൊന്നും ഉണ്ടാകരുത്.

ഇനി മഷ്റൂം കഷണങ്ങൾ മാവിൽ മുഴുവൻ ഭാഗവും പൊതിയുന്ന രീതിയിൽ നന്നായി മുക്കിവയ്ക്കുക.

ചട്ടിയിൽ എണ്ണ ചൂടാക്കുക. മാവുകൊണ്ട് പൊതിഞ്ഞ മഷ്റൂം കഷണങ്ങൾ കുറച്ചുകുറച്ചായി എണ്ണയിലിടാം.

നല്ല സ്വർണനിറത്തിൽ ക്രിസ്പിയായാൽ എണ്ണയിൽ നിന്നും എടുത്ത് ടിഷ്യൂപ്പേപ്പറിൽ വയ്ക്കാം.

ഇനി പാകമായ ക്രിസ്പി മഷ്റൂം പക്കോഡ ചൂടോടെ മിന്റ് ചട്ണിയിലോ ടൊമാറ്റോ കെച്ചപ്പിലോ മുക്കി കഴിച്ചോളൂ….