പക്ഷിപാതാളം
വയനാട്ടിൽ ബ്രഹ്‌മഗിരി കാടുകളോട് ചേർന്നാണിത്. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലുള്ള പക്ഷിപാതാളം മനോഹരമായ പക്ഷിനിരീക്ഷണകേന്ദ്രമാണ്. ചെങ്കുത്തായ മലകളും വനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ്. ഭീമാകാരങ്ങളായ ഉരുളൻ കല്ലുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്കിറങ്ങാം. പക്ഷിപാതാളം എന്ന പേരുവന്നത് ഇങ്ങനെയാണ്. വിവിധയിനം ദേശാടനപക്ഷികൾ കൂടുകൂട്ടുന്ന ഗുഹകളും പണ്ടുകാലത്ത് സന്യാസിമാർ തപസ്സിനുപയോഗിച്ചു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെയുണ്ട്.
മംഗളവനം
നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പക്ഷിസങ്കേതമാണ് മംഗളവനം. കൊച്ചിയുടെ ഹൃദയ ഭാഗത്തുള്ള ഒരു ദ്വീപാണിത്. കണ്ടൽ കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടന പക്ഷികളെത്താറുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ് മംഗളവനം പക്ഷി സങ്കേതം. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ് ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം. പക്ഷികൾക്ക് പുറമെ ധാരാളം ചിത്രശലഭങ്ങളും ചിലന്തികളും ഇവിടെ ഉണ്ട്.
പാതിരാമണൽ
വേമ്പനാട് കായലിൽ മുഹമ്മ-കുമരകം ജലപാതയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയദ്വീപാണ് പാതിരാമണൽ. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലമാണ് ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് പ്രിയപ്പെട്ട ഇടങ്ങളാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്.
തട്ടേക്കാട് പക്ഷിസങ്കേതം
എറണാകുളം ജില്ലയിൽ പെരിയാർ നദിക്കരികിലാണ് തട്ടേക്കാട് എന്ന സ്ഥലം. പ്രശസ്ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേരാണ് ഈ പക്ഷിസങ്കേതത്തിന് നൽകിയിരിക്കുന്നത്.
കടലുണ്ടി പക്ഷിസങ്കേതം
മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ, കോഴിക്കോട് ജില്ലയുടെ അതിർത്തിയോട് ചേർന്നാണ് കടലുണ്ടി പക്ഷിസങ്കേതം.
കുമരകം പക്ഷിസങ്കേതം
കോട്ടയം ജില്ലയിൽ, വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. വേമ്പനാട് പക്ഷിസങ്കേതം എന്നും പേരുണ്ട്.
ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം
പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് ചൂലന്നൂരിൽ സ്ഥിതി ചെയ്യുന്നു. ഇന്ദുചൂഡൻ എന്ന് അറിയപ്പെട്ടിരുന്ന, പ്രമുഖ പക്ഷിനിരീക്ഷകനായ കെ.കെ. നീലകണ്ഠന്റെ സ്മരണയ്ക്കായാണ് ഈ പക്ഷിസങ്കേതം സ്ഥാപിച്ചിരിക്കുന്നത്.
മുണ്ടേരിക്കടവ് പക്ഷിസങ്കേതം
കണ്ണൂർ ജില്ലയിലാണ് മുണ്ടേരിക്കടവ്. തണ്ണീർത്തടങ്ങൾ ചേർന്നുണ്ടായ സ്ഥലമാണിത്. ലക്ഷക്കണക്കിന് പക്ഷികളാണ് കൊല്ലം തോറും ഇവിടെയെത്താറുള്ളത്.
Content Highlights: Comprehensive overview of Kerala's diverse bird sanctuaries
Published: 26 May 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented