ആവശ്യമായ സാധനങ്ങൾ: 
മാമ്പഴത്തിന്റെ പൾപ്പ്- രണ്ട് കപ്പ്
അരിപ്പൊടി -ഒരുകപ്പ്
പഞ്ചസാര- രണ്ടുകപ്പ്
നെയ്യ്- നാല് ടേബിൾസ്പൂൺ
വെള്ളം- രണ്ടു കപ്പ്
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ
ബദാം, അണ്ടിപ്പരിപ്പ്, ആൽമണ്ട്‌സ് നുറുക്കിയത് -അലങ്കരിക്കാൻ

To advertise here,


തയ്യാറാക്കുന്ന വിധം: 
പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് മാമ്പഴപൾപ്പ് ഒഴിച്ച് ഇളക്കുക. കുറച്ചുസമയം ഇളക്കിയശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടിയിൽ രണ്ടുകപ്പ് വെള്ളം ചേർത്ത് കട്ടയാവാതെ മിക്‌സാക്കിയ മിശ്രിതം ചേർത്ത് ഇളക്കണം. 
  ശേഷം പഞ്ചസാര ചേർക്കണം. ഇടവിട്ട് നെയ്യ് ചേർത്തിളക്കികൊടുക്കാം. ഈ കൂട്ട് പാത്രത്തിൽ നിന്നുവിട്ടുവരുന്ന പാകം വരെ ഇളക്കിയെടുക്കണം. ഇതിലേക്ക് നുറുക്കിയ അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നിവ ചേർക്കാം. ശേഷം ഒരു പാത്രത്തിൽ നെയ്യ് പുരട്ടി ഇതിലേക്കൊഴിച്ച് തണുപ്പിക്കാൻ വെക്കുക. നന്നായി തണുത്ത ശേഷം മുറിച്ചു കഴിക്കാം.