1. COCO COOL

To advertise here,

ആവശ്യമുള്ള സാധനങ്ങൾ:

ഇളനീർ കഷണങ്ങളാക്കി മുറിച്ചത്-1

തേങ്ങാവെള്ളം- 1 കപ്പ്

പഞ്ചസാര- 3 ടേബിൾസ്പൂൺ

തേൻ- 1 ടേബിൾസ്പൂൺ

കുറച്ച് ഐസ് ക്യൂബുകൾ

അലങ്കരിക്കാൻ: പിസ്ത അരിഞ്ഞത് , റോസ് ഇതളുകൾ

തയ്യാറാക്കുന്ന വിധം:

ഇളനീർ, പഞ്ചസാര, ഐസ് ക്യൂബുകൾ, തേങ്ങാവെള്ളം എന്നിവ മിക്‌സിയിൽ അടിച്ചെടുക്കുക. റോസ് ഇതളുകളും ടോസ്റ്റ് ചെയ്ത പിസ്തയും ചേർത്ത് അലങ്കരിക്കുക.

 

2.സ്വീറ്റ് റെഡ്ഡി!

ആവശ്യമുള്ള സാധനങ്ങൾ:

തണ്ണിമത്തൻ- ഒരു പകുതി

പാൽ- ഒരു പാക്കറ്റ്

ബൂസ്റ്റ്- 2 ടേബിൾ സ്പൂൺ

പഞ്ചസാര- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചേരുവകളെല്ലാം പാകത്തിന് തണുപ്പിച്ച ശേഷം

മിക്സിയിൽ തരുതരുപ്പായി ക്രഷ് ചെയ്തെടുക്കുക.

 

MANGO CHILLERS

ആവശ്യമുള്ള സാധനങ്ങൾ:

മാമ്പഴം, ചതുരങ്ങളാക്കി മുറിച്ചത് - 2

ഐസ് ക്യൂബുകൾ - 1 കപ്പ്

വാനില എക്‌സ്ട്രാക്റ്റ് - 1 ടീസ്പൂൺ

പഞ്ചസാര - 1 ടേബിൾസ്പൂൺ

പാൽ - 1 കപ്പ്

തയ്യാറാക്കുന്ന വിധം:

മാമ്പഴം, ഐസ് ക്യൂബുകൾ, വാനില എക്‌സ്ട്രാക്റ്റ്, പഞ്ചസാര എന്നിവ ഒരു ബ്ലെൻഡറിൽ അടിച്ചെടുത്ത് പാൽ ഒഴിക്കുക.നന്നായി ഇളക്കി വിളമ്പുക.

Mango Secret Tip: രണ്ട് മാമ്പഴം, പകുതി ചെറുനാരങ്ങയുടെ നീര്, ഐസ് ക്യൂബ്, പാകത്തിന് പഞ്ചസാര എന്നിവ മിക്സിയിൽ അടിച്ചെടുത്ത് തണുപ്പിച്ച് കഴിച്ചുനോക്കൂ. Wow!