ആവശ്യമായ സാധനങ്ങൾ:

To advertise here,

മാമ്പഴം തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്

തണുത്ത വെള്ളം - മൂന്ന് കപ്പ്

നാരങ്ങാനീര് - മൂന്ന് കപ്പ്

പഞ്ചസാര - കാൽ കപ്പ്

ഐസ് ക്യൂബ്‌സ് - ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

മാമ്പഴക്കഷണങ്ങൾ അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്തശേഷം അരിച്ചെടുക്കുക.

ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ബാക്കി വെള്ളവും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം.

ഗ്ലാസിൽ ഐസ്‌ക്യൂബുകൾ ഇട്ട് തണുപ്പോടെ വിളമ്പാം. മാംഗോ ലെമനേഡ് റെഡി.