ആവശ്യമായ സാധനങ്ങള്‍:

To advertise here,

ഉരുളക്കിഴങ്ങ് (ചതുരത്തില്‍ അരിഞ്ഞത്) : മൂന്നെണ്ണം

കടലമാവ് : അര കപ്പ്

കോണ്‍ഫ്‌ളോര്‍ : ഒരു കപ്പ്

അരിപ്പൊടി : ഒരു കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടീസ്പൂണ്‍

പച്ചമുളക് : മൂന്നെണ്ണം

മുളകുപൊടി : രണ്ട് ടീസ്പൂണ്‍

കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

ഉരുളക്കിഴങ്ങ് വേവിച്ച് മാറ്റിവയ്ക്കുക

വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി കട്ടിയുള്ള മാവാക്കുക.

ഇതിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങുകള്‍ ചേര്‍ത്ത് യോജിപ്പിച്ചോളൂ. ഉരുളക്കിഴങ്ങ് ഉടഞ്ഞുപോകാതെ നോക്കണേ.

ഇത് എണ്ണയില്‍ വറുത്തെടുത്താല്‍ മതി. പൊട്ടറ്റോ 65 തയ്യാര്‍.