ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് : രണ്ട്

To advertise here,

കോൺഫ്ളോർ : കാൽ ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് : കാൽ ടീസ്പൂൺ

കുരുമുളകുപൊടി, ഉപ്പ്, വെള്ളം, വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കുക.

തൊലികളയാതെ നീളത്തിൽ മുറിച്ചെടുക്കണം. അധികം കനം കുറയ്ക്കരുത്.

ഇത് ചൂടുവെള്ളത്തിലിട്ട് നന്നായി വേവിച്ചെടുത്തോളൂ.

കോൺഫ്ളോർ, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്, ഉപ്പ്, എന്നിവ അൽപം വെള്ളം ചേർത്ത് യോജിപ്പിക്കുക.

ചൂടാറിയ ശേഷം ഉരുളക്കിഴങ്ങ് കഷണങ്ങളിൽ ഇവ തേച്ചുപിടിപ്പിക്കണം. ഇനിയിത് അരമണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കണം.

ഒരു പാനിൽ എണ്ണ ചൂടാക്കി തിളച്ചുതുടങ്ങുമ്പോൾ ഓരോ കഷണങ്ങളായി ഇട്ടുതുടങ്ങാം.

നല്ല ബ്രൗൺനിറമാകുമ്പോൾ വറുത്തുകോരിക്കോളൂ. ഫിംഗർ പൊട്ടറ്റോ പൊരി തയ്യാർ.