ആവശ്യമായ സാധനങ്ങൾ:
കടലമാവ് : ഒരു കപ്പ്

To advertise here,

മത്തങ്ങ ചിരകിയത്, തേങ്ങ ചിരകിയത് : അരക്കപ്പ് വീതം

നെയ്യ് : ഒന്നര കപ്പ്

പഞ്ചസാര : രണ്ടര കപ്പ്

പാൽ : ഒരു കപ്പ്

ഏലയ്ക്കാപ്പൊടി : ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ കടലമാവ് രണ്ടുമിനിറ്റ് നേരം ചൂടാക്കി എടുക്കണം.

അതുപോലെ മത്തങ്ങ ചിരകിയതും തേങ്ങ ചിരകിയതും അല്പനേരം ഇളംതീയിൽ ഇളക്കി ചൂടാക്കിക്കോളൂ.

ഇനി കട്ടിയുള്ള ഒരു പാനിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി കുറുക്കണം. തീയുടെ ചൂട് കൂടാതിരിക്കാൻ ശ്രദ്ധിക്കണേ.

നന്നായി കുറുകി കട്ടിയായി തുടങ്ങുമ്പോൾ അടുപ്പിൽനിന്ന് ഇറക്കി നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് പകർന്നോളൂ.

ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം. മത്തങ്ങ ബർഫി തയ്യാർ.