വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ കഥ കൂട്ടുകാർക്ക് അറിയാമല്ലോ. മഹാബലിക്ക് പാതാളത്തിൽനിന്ന് വർഷത്തിലൊരിക്കൽ വന്ന് തന്റെ പ്രജകളെ കാണാനുള്ള അനുവാദം വാമനൻ കൊടുത്തതായും കഥയിലുണ്ട്. എന്നാൽ ഈ ഒരു ആവശ്യത്തിന് പുറമേ മറ്റൊന്നുകൂടി മഹാബലി, വാമനന്റെ രൂപത്തിൽ വന്ന മഹാവിഷ്ണുവിനോട് ചോദിച്ചിരുന്നു! എന്താണെന്നോ? 'എപ്പോഴും വിഷ്ണുഭഗവാനെ കണ്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യമുണ്ടാവണേ' എന്ന്.
ഇതുകേട്ട മഹാവിഷ്ണു ദേവശില്പിയായ വിശ്വകർമാവിന് ഉടൻ ഒരു നിർദേശം നൽകി. അതുപ്രകാരം വിശ്വകർമാവ് കടമ്പുവൃക്ഷത്തിന്റെ കമ്പിൽ വിഷ്ണുവിന്റെ അവതാരകഥകൾ വരച്ച് മഹാബലിക്ക് സമ്മാനിച്ചു. ആ കമ്പിന് ഒരു വില്ലിന്റെ രൂപമായിരുന്നു. മഹാബലിക്ക് കിട്ടിയ ഈ സമ്മാനത്തിന്റെ ഓർമയ്ക്കാണ് 'ഓണവില്ല് ' ഉണ്ടാക്കുന്നതെന്നാണ് വിശ്വാസം! ഓണവില്ലിൽ വിഷ്ണുവിന്റെ അവതാരകഥകൾ വരയ്ക്കുന്നതിന് പിന്നിലെ കാരണവും ഇതുതന്നെ.
Content Highlights: Mahabali asked Lord Vishnu for the eternal blessing of beholding him constantly.
Published: 25 Aug 2026, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented