മൈസൂരിന്റെ സ്വന്തം മൈസൂർപാക്ക്!
മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വാഡിയാർ നാലാമനുവേണ്ടി കൊട്ടാരത്തിൽ പ്രധാന പാചകക്കാരൻ കാകാസുര മടപ്പ ഉണ്ടാക്കിയതാണത്രേ ഈ വിഭവം. ചെറുപയർമാവ്, നെയ്യ്, പഞ്ചസാര എന്നിവ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയതാണ് ഈ മധുരപലഹാരം. ഈ വിഭവം രാജാവിന് വളരെയധികം ഇഷ്ടപ്പെടുകയും ഇതിന് 'മൈസൂർ പാക്ക്' എന്ന് പേരിടുകയുംചെയ്തു എന്നാണ് ചരിത്രം.
ആദ്യകാലങ്ങളിൽ കൊട്ടാരത്തിൽമാത്രമുണ്ടായിരുന്ന ഈ പലഹാരം, പിന്നീട്, കൊട്ടാരത്തിന് പുറത്ത് മടപ്പ കട തുറന്നതോടെയാണ് ജനകീയമായത്.
ഇന്ന് ദക്ഷിണേന്ത്യൻ സംസ്‌കാരത്തിന്റെ ഒരു അവിഭാജ്യഘടകമാണ് ഇത്. വിവാഹങ്ങൾ, ഉത്സവങ്ങൾ മറ്റ് ആഘോഷങ്ങൾക്കുമെല്ലാം ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.

To advertise here,

പോരാട്ടത്തിന്റെ
ചരിത്രമുള്ള രസഗുള

രസഗുളയെക്കുറിച്ച് കേൾക്കാത്തവരും കഴിക്കാത്തവരും വളരെ കുറവായിരിക്കും. ഇതിന്റെ ഉറവിടം ബംഗാളാണെന്നും ഒഡിഷയാണെന്നും അഭിപ്രായമുണ്ട്. രസഗുളയുടെ ജന്മസ്ഥലം ഏതാണെന്നകാര്യത്തിൽ രണ്ട് സംസ്ഥാനങ്ങളുംതമ്മിൽ തർക്കവുമുണ്ടായിരുന്നു. നിലവിൽ രണ്ട് സംസ്ഥാനങ്ങൾക്കും സ്വന്തംപതിപ്പ് രസഗുളയ്ക്ക് ഭൗമസൂചികാപദവിയുമുണ്ട്.

ചെന എന്ന് പേരായ പാൽക്കട്ടി ഉപയോഗിച്ചാണ് രസഗുള തയ്യാറാക്കുന്നത്.