
ഡല്‍ഹിയിലെ പലഹാരക്കടയായ ഘണ്ടേവാലയില് രാഹുല്‍ ഗാന്ധി പാചകം ചെയ്യുന്നു | Photo: AICC/PTI
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ പ്രശസ്തമായ മധുരപലഹാരക്കടകളിലൊന്നായ ഘണ്ടേവാല സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. സന്ദര്‍ശനത്തിന്റെ വീഡിയോ എക്‌സിലൂടെ രാഹുല്‍ പങ്കുവെച്ചു. അദ്ദേഹം കടയുടമയുമായി സംസാരിക്കുന്നതും പലഹാരങ്ങള്‍ തയ്യാറാക്കുന്നതും വീഡിയോയില്‍ കാണാം.
1790-ല്‍ ഓൾഡ് ഡല്‍ഹിയില്‍ സ്ഥാപിതമായ ഈ കട ചരിത്രപ്രസിദ്ധമാണ്. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്ത കടയുടമ, അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ ജന്മദിനത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും കടയില്‍ നിന്ന് മധുരപലഹാരങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്ന് പറയുന്നത് വീഡിയോയിലുണ്ട്.
സന്ദര്‍ശനത്തിനിടെ, ഗാന്ധിയെ ഇമര്‍തി ഉണ്ടാക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും പാചകക്കാരന്‍ അതിന്റെ പരമ്പരാഗത നിര്‍മാണ രീതി കാണിച്ചുകൊടുക്കുകയും ചെയ്തു. ഉഴുന്നുപരിപ്പുകൊണ്ടുള്ള മാവ്, പൂക്കളുടെ ആകൃതിയില്‍ എണ്ണയില്‍ വറുത്തെടുത്ത് പഞ്ചസാര ലായനിയില്‍ മുക്കിയെടുക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു മധുരപലഹാരമാണ് ഇമര്‍തി.
ബേസന്‍(കടലമാവ്) ഹല്‍വ വറുക്കുന്നതിനും ലഡു ഉണ്ടാക്കുന്നതിനും രാഹുല്‍ ഗാന്ധി ഒരു കൈ ശ്രമം നടത്തി. 'അത്ര എളുപ്പമല്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധുരപലഹാരങ്ങള്‍ തയ്യാറാക്കുന്നതിന് പിന്നിലെ പ്രയത്‌നത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 'നിങ്ങള്‍ മധുരം കഴിക്കുന്നു, പക്ഷേ അതെങ്ങനെ ഇവിടെയെത്തിയെന്ന് ചിന്തിക്കുന്നില്ല. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഈ കരകൗശല വിദഗ്ധരുടെയും അധ്വാനം ഇതിന് പിന്നിലുണ്ട്', വീഡിയോയില്‍ പറയുന്നു.
'ഓള്‍ഡ് ഡല്‍ഹിയിലെ പ്രശസ്തവും ചരിത്രപ്രസിദ്ധവുമായ ഘണ്ടേവാല മധുരപലഹാരക്കടയില്‍ ഇമര്‍തിയും ബേസന്‍ ലഡുവും ഉണ്ടാക്കാന്‍ ഞാനൊരു ശ്രമം നടത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അഭിമാനകരമായ കടയുടെ മധുരം ഇന്നും അതുപോലെ തന്നെയുണ്ട്, ശുദ്ധവും പരമ്പരാഗതവും ഹൃദയസ്പര്‍ശിയുമാണ്.
ദീപാവലിയുടെ യഥാര്‍ഥ മാധുര്യം പലഹാരത്തട്ടില്‍ മാത്രമല്ല, ബന്ധങ്ങളിലും സമൂഹത്തിലുമാണ്. നിങ്ങള്‍ എല്ലാവരും എങ്ങനെയാണ് നിങ്ങളുടെ ദീപാവലി ആഘോഷിക്കുന്നതെന്നും അതെങ്ങനെ സവിശേഷമാക്കുന്നുവെന്നും ഞങ്ങളോട് പറയൂ?', തന്റെ അനുഭവം എക്സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
Content Highlights: Rahul Gandhi visits historic Golecha sweets in Old Delhi for Diwali, learns to make Imarti & Besan Laddu, emphasizing the hard work behind sweets.
Published: 20 Oct 2025, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented