1935-ൽ മൈസൂർ പട്ടണം കൃഷ്ണരാജ വോഡയാർ ഭരിക്കുന്ന കാലം. കൊട്ടാരത്തിലെ ആസ്ഥാന പാചകക്കാരനായിരുന്നു കാക്‌സുര മാഡപ്പ. ഒരു ദിവസം അദ്ദേഹം ഉച്ചയൂണിന് വേണ്ട സകല വിഭവങ്ങളും തയ്യാറാക്കി. കൂടെ വിളമ്പാൻ ഒരു പുതിയ മധുര വിഭവത്തിനെ കുറിച്ച് തല പുകഞ്ഞാലോചിച്ചു.
പെട്ടെന്ന് കടലപ്പൊടിയും നെയ്യും പഞ്ചസാരയും ചേർത്തൊരു വിഭവമുണ്ടാക്കി നോക്കാമെന്ന് മാഡപ്പ കരുതി. അങ്ങനെ ഒരു വിഭവമുണ്ടാക്കുകയും ഉച്ചയ്ക്ക് ഊണിനൊപ്പം രാജാവിന് നൽകുകയും ചെയ്തു.
പുതിയ വിഭവം രാജാവിന് നന്നേ ബോധിച്ചു. രാജാവ് മാഡപ്പയെ വിളിച്ച് അഭിനന്ദിക്കുകയും പുതിയ വിഭവത്തിന്റെ പേര് ചോദിക്കുകയും ചെയ്തു. മാഡപ്പ അപ്പോൾ മനസ്സിൽ വന്ന പേരായ 'മൈസൂർ പാക' എന്ന പേരു പറഞ്ഞു. പാക എന്നാൽ കന്നടയിൽ പലതും ചേർന്ന മിശ്രിതം എന്നാണ് അർഥം. പോകെ പോകെ ഈ വിഭവം മൈസൂർ പാക്കെന്ന പേരിൽ പ്രസിദ്ധമായി.
ഉണ്ടാക്കുന്ന വിധം:
ആവശ്യമുള്ള സാധനങ്ങൾ:
കടല മാവ് - ഒരു കപ്പ്
പഞ്ചസാര - ഒന്നര കപ്പ്
നെയ്യ് - ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം:
പാൻ അടുപ്പത്ത് വച്ച് കടലമാവ് ഇട്ട് ചെറുതായി ഒന്ന് വറുക്കുക. ഇതിലെക്ക് തീ ഓഫ് ചെയ്ത ശേഷം 4-5 ടീസ്പൂൺ നെയ്യ് ചൂടാക്കി ചേർത്ത് മിക്‌സ് ചെയ്ത് പുട്ട് പൊടി കുഴച്ചെടുക്കുന്ന പരുവത്തിൽ കട്ടയില്ലാതെ കുഴച്ച് എടുക്കണം. പഞ്ചസാര 1/2 കപ്പ് വെള്ളം ചേർത്ത് പാനിയാക്കുക. നൂൽ പരുവം ആകണം. പഞ്ചസാര പാനിയിലേക്ക് തീ ഓഫ് ചെയ്യാതെ കുറച്ചു കുറച്ചായി കടലമാവ് ഇട്ട് മിക്‌സ് ചെയ്യുക. ശേഷം ബാക്കി നെയ്യും കൂടെ ചേർത്ത് മിക്‌സ് ചെയ്യുക. നന്നായി ഇളക്കി കൊടുക്കണം. നന്നായി മിക്‌സ് ആയി കുറുകി പാത്രത്തിന്റെ സൈഡിൽ നിന്നു വിട്ടു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. മിശ്രിതം ചൂടോടെ തന്നെ നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റാം. നന്നായി തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.
Content Highlights: History and Authentic Recipe of Mysore Pak
Published: 11 May 2026, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented