ആവശ്യമായ സാധനങ്ങൾ:
ഓട്സ്: ഒരു കപ്പ്

To advertise here,

പാൽ : മൂന്ന് കപ്പ്

പഞ്ചസാര : രണ്ട് കപ്പ്

നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഓട്സ് നാല് മിനുട്ട് നേരം നെയ്യിൽ വറുത്തെടുക്കുക. പാകമായാൽ പാൽ ചേർക്കണം. ഒപ്പം പഞ്ചസാരയും ചേർക്കാം. ഇത് തിളച്ച് നന്നായി കുറുകിവരുമ്പോൾ നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും മുകളിൽ വിതറി തീയണക്കാം. വേഗം ചൂടോടെ കഴിച്ചോളൂ.