ആവശ്യമായ സാധനങ്ങൾ
ചപ്പാത്തി : രണ്ട്

To advertise here,

ഒലിവ് ഓയിൽ : ഒന്നര ടേബിൾ സ്പൂൺ

വെളുത്തുള്ളി : രണ്ടെണ്ണം

കാബേജ് അരിഞ്ഞത് : രണ്ട് കപ്പ്

കാരറ്റ് : ഒരു കപ്പ്

കുരുമുളക് പൊടി : കാൽ ടീസ്പൂൺ

ഉപ്പ്, ടൊമാറ്റോ സോസ്, ചില്ലി ഫ്ളേക്സ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് അരിഞ്ഞുവെച്ച കാരറ്റ്, കാബേജ്, വെളുത്തുള്ളി എന്നിവ ഉപ്പും കുരുമുളകും ചേർത്ത് ചെറുതീയിൽ വഴറ്റിയെടുക്കാം. ഇതിലേക്ക് ചില്ലി ഫ്ളേക്സ് കൂടി വിതറണം. ഇനി ചപ്പാത്തിക്ക് മുകളിൽ ബാക്കിയുള്ള ഒലിവ് ഓയിൽ പുരട്ടുക. അതിന് മുകളിലായി ടൊമാറ്റോ സോസും പുരട്ടണം. ഈ ചപ്പാത്തിയിലേക്ക് വഴറ്റിയ പച്ചക്കറികൾ വച്ച് റോൾ ചെയ്തോളൂ. അടിപൊളി ചപ്പാത്തി റോൾ റെഡി.

placeholder