കേടായ പല്ലിന്റെ കേട് മാത്രം നീക്കം ചെയ്ത് പല്ലിനെ നിലനിർത്തി സംരക്ഷിക്കാനുള്ള ചികിത്സയാണ് റൂട്ട് കനാൽ ചികിത്സ.

To advertise here,

ഇതിനായി ആദ്യം പല്ലിന്റെ ഉള്ളിലെ രോഗബാധയുള്ള പൾപ്പ് നീക്കം ചെയ്യും. പിന്നെ പല്ല് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തശേഷം പല്ലിലേക്കുള്ള നെർവുകൾ നീക്കംചെയ്യും. അതിനുശേഷം പല്ലിനുള്ളിൽ ഫില്ലിങ്ങ് നിറയ്ക്കുന്നു.

പല്ലിനുള്ളിലെ ഫില്ലിങ്ങിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഗട്ട പെർച്ച ( Gutta Percha). Palaquium എന്ന മരത്തിൽ നിന്ന് കിട്ടുന്ന ഒരിനം പ്രകൃതിദത്ത ലാറ്റക്സ് (കറ) ആണിത്.

എൻഡോഡോണ്ടിക് തെറാപ്പി, എൻഡോഡോണ്ടിക് ചികിത്സ, റൂട്ട് കനാൽ തെറാപ്പി എന്നൊക്കെ റൂട്ട് കനാൽ ചികിത്സ അറിയപ്പെടുന്നു.

പൗരാണികമായ അവശിഷ്ടങ്ങളിൽ നിന്നും കിട്ടിയ പല തെളിവുകളിലും ദന്തരോഗചികിത്സകളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്. ക്രിസ്തുവിന് 1500 വർഷങ്ങൾ മുൻപ് എഴുതപ്പെട്ട എബേർസ് ചുരുളുകളിൽ പല്ലിനുള്ളിൽ നിന്ന് രക്തം വരുന്നതിന്റേയും പല്ലുവേദനയുടേയും കാരണവും മരുന്നും രേഖപ്പെടുത്തിയിരിക്കുന്നു.