ആവശ്യമുള്ള സാധനങ്ങൾ:
1.വെള്ളം - അരക്കപ്പ്
2.എണ്ണ - ഒരു ടേബിൾ സ്പൂൺ
3.പഞ്ചസാര – ഒരു ടേബിൾസ്പൂൺ
4.പച്ചമുളക് -ഒന്ന് (ചെറുതായി അരിഞ്ഞത്)
5.ഇഞ്ചി പേസ്റ്റ് അര ടീസ്പൂൺ
6.ജീരകം -കാൽ ടീസ്പൂൺ
7.മല്ലിയില- അര ടീസ്പൂൺ
8.കുരുമുളകുപൊടി -അര ടീസ്പൂൺ
9.മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
10.മുളകുപൊടി-അര ടീസ്പൂൺ
11.മല്ലി -മൂന്ന് ടേബിൾ സ്പൂൺ (നന്നായി ചതച്ചത്)
12.കായം -ഒരു നുള്ള്
13.ഉപ്പ് -മുക്കാൽ ടീസ്പൂൺ
14.അപ്പക്കാരം- കാൽ ടീസ്പൂൺ
15.റവ- രണ്ട് ടേബിൾസ്പൂൺ
16.കടലപ്പൊടി- ഒരു കപ്പ്
17.ഓയിൽ - ഒരു കപ്പ്
18.ചെറുനാരങ്ങാനീര്- ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
വലിയ ഒരു ബൗളിൽ ആദ്യത്തെ അഞ്ച് ചേരുവകൾ ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് 6 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് വീണ്ടും മിക്‌സ് ചെയ്യണം. ശേഷം ഒരു നുള്ള് കായം, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും മുക്കാൽ ടേബിൾസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ അപ്പക്കാരവും കൂടി ചേർക്കണം. എല്ലാം കൂടെ നന്നായി ഇളക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ റവയും ഒരു കപ്പ് കടല പൊടിയും ചേർക്കുക. ഇനി മിശ്രിതം നന്നായി കുഴച്ചെടുക്കണം. ശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി, തിളച്ച എണ്ണയിൽ വറുത്തെടുക്കാം. പുതിന ചട്‌നിയോ, കാന്താരി ചട്‌നിയോ കൂട്ടി ചൂടോടെ കഴിക്കാവുന്നതാണ്.
Content Highlights: Step-by-step preparation guide for authentic Gujarati Gota, Clear list of required ingredients including besan and spices, Expert tips on how to fry them to crispy perfection
Published: 08 Oct 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented