വെജിറ്റബിൾ റോൾ
ആവശ്യമായ സാധനങ്ങൾ:
മൈദ : ഒരു കപ്പ്
സവാള ചെറുതായി അരിഞ്ഞത് : ഒന്ന്
കാബേജ് അരിഞ്ഞത് : അര കപ്പ്
വെളുത്തുള്ളി അരിഞ്ഞത് : ഒരു ടേബിൾസ്പൂൺ
കാരറ്റ് ചെറുതായി അരിഞ്ഞത് : ഒന്ന്
ബീൻസ് അരിഞ്ഞത് : അര കപ്പ്
മുളകുപൊടി : ഒരു ടീസ്പൂൺ
കുരുമുളകുപൊടി : കാൽ ടീസ്പൂൺ
സോയാസോസ് : ഒരു ടീസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ്, വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മൈദ ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കണം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളിയും സവാളയും വഴറ്റുക.
ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികൾ, മുളകുപൊടി, കുരുമുളകുപൊടി, സോയാസോസ്, ഉപ്പ് എന്നിവയും ചേർക്കുക.
മൂന്ന് മിനിട്ട് വേവിച്ചതിനുശേഷം തീ ഓഫ് ചെയ്യണം.
പരത്തിവെച്ചവയിൽ ഈ പച്ചക്കറി മിക്‌സ് വച്ച് രണ്ടറ്റവും മടക്കി റോൾ ചെയ്‌തെടുക്കാം.
ഇത് വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ മതി. വെജിറ്റബിൾ റോൾ റെഡി.
Content Highlights: Learn how to make incredibly tasty vegetable rolls! A perfect evening snack even for picky eaters. Simple recipe with fresh vegetables.
Published: 07 Feb 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented