ആവശ്യമുള്ള സാധനങ്ങൾ:

To advertise here,

തേങ്ങാപ്പാൽ - ഒരു മുഴുവൻ തേങ്ങയുടേത്
പശുവിൻ പാൽ - 1 കപ്പ്
കോൺ ഫ്ളോർ - 1 ടേബിൾസ്പൂൺ
പഞ്ചസാര- 3/4 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു തേങ്ങയുടെ മുഴുവൻ പാലെടുക്കണം. ഇതിൽ ഒരു കപ്പ് പശുവിൻ പാൽ ചേർത്ത് അതിൽ പഞ്ചസാരയും ചേർത്തിളക്കണം. അൽപ്പം വെള്ളത്തിൽ കോൺഫ്ളോർ കലക്കി വെക്കാം. ഇനി ആദ്യം തയ്യാറാക്കിയ തേങ്ങാപ്പാൽ മിശ്രിതം ചൂടാക്കണം. തിളച്ചു വരുമ്പോൾ കോൺഫ്ളോർ കലക്കിയത് ചേർക്കുകൊടുക്കാം. കുറുകി വരുമ്പോൾ ഏലയ്ക്ക പൊടിച്ചത് ചേർത്ത് തീ അണയ്ക്കുക. നെയ്യോ ബട്ടറോ പുരട്ടിയ പാത്രത്തിൽ ഒഴിച്ചു വെച്ച് തണുപ്പിച്ച് കഴിക്കാം!