ഡോനട്ട് എന്ന പലഹാരം ഇത് എവിടെ നിന്നാണ് വന്നത്? ഇതേപ്പറ്റി കൂടുതൽ അറിയാം. ഡോനട്ട് (Doughnut/ donut) എന്ന മധുരമുള്ള വട നമ്മുടെ നാട്ടിൽ താരമാണ്. ഈ പലഹാരത്തിന്റെ പലതരം വെറൈറ്റികൾ പല നാടുകളിലും പണ്ടേ പ്രചാരത്തിലുണ്ട്. എന്തിന്, നമ്മുടെ നാട്ടിലെ കായപ്പം (ബോണ്ട) എന്ന ഗോതമ്പുണ്ട പോലും ഡോനട്ടിൽപെടും. ധാന്യപ്പൊടികൾ മധുരം ചേർത്ത് കുഴച്ച് അല്പം പുളിപ്പിച്ചശേഷം എണ്ണയിൽ പൊരിച്ചെടുക്കുന്ന പലഹാരമാണ് ഇത്. നാം ഇപ്പോൾ ബേക്കറികളിൽ കാണുന്നതരം ഡോനട്ടുകൾ പ്രചാരത്തിലായത് വിദേശനാടുകളിൽനിന്നാണ്. ഇനി ഒരു ഡോനട്ട് ഉണ്ടാക്കാൻ പഠിച്ചാലോ?
ഈസി ഡോനട്ട്
ആവശ്യമായ സാധനങ്ങൾ:
മൈദ - 2 കപ്പ്
മുട്ട - 1
യീസ്റ്റ് - ഒരു ടീസ്പൂൺ
പഞ്ചസാര - 3 ടേബിൾ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
പാൽ - അരക്കപ്പ്
ഉരുക്കിയ വെണ്ണ/ സൺഫ്ളവർ ഓയിൽ-2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ചേരുവകൾ എല്ലാംകൂടി ചപ്പാത്തിമാവിനെക്കാൾ അല്പംകൂടി അയഞ്ഞ പരുവത്തിൽ കുഴച്ചെടുക്കുക. നനവ് പോരെങ്കിൽ അല്പം ചൂടുവെള്ളം തളിച്ച് കുഴച്ചാൽമതി. ഒരു എണ്ണ തടവിയ പാത്രത്തിൽ ഈ കൂട്ട് രണ്ടുമണിക്കൂർ മൂടിവയ്ക്കണം. പിന്നീട് ഇത് ഒരുതവണകൂടി കുഴച്ച് മയംവരുത്തിയശേഷം പരത്തി വടയുടെ ആകൃതിയിൽ മുറിച്ചെടുക്കുക. ഡോനട്ടിന്റെ ഷേപ്പ് ശരിയായിവരുന്നില്ലെങ്കിൽ, പരത്തിയ മാവ് വട്ടത്തിലുള്ള ബൗൾകൊണ്ട് മുറിച്ചെടുത്താലുംമതി. ഇത് ചൂടായ എണ്ണയിൽ വറുത്ത് കോരുക. പഞ്ചസാരകൊണ്ടോ ചോക്കലേറ്റ് കൊണ്ടോ പുറംഭാഗം അലങ്കരിച്ച് വിളമ്പാം.
Content Highlights: Detailed history of doughnuts and their cultural variant., Simple step-by-step instructions for making doughnuts at home.
Published: 09 Jul 2026, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented