ആവശ്യമായ സാധനങ്ങൾ:
കാരറ്റ് : രണ്ടെണ്ണം
കടലമാവ് : അരക്കപ്പ്
അരിപ്പൊടി : ഒരു ടേബിൾസ്പൂൺ
റവ : രണ്ട് ടീസ്പൂൺ
മുളകുപൊടി : അര ടീസ്പൂൺ
കായപ്പൊടി : കാൽ ടീസ്പൂൺ
കറിവേപ്പില അരിഞ്ഞത് : ഒരു തണ്ട്
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കഴുകിയെടുത്ത കാരറ്റ് ചെറുതായി അരിയുകയോ ചിരകിയെടുക്കുകയോ ചെയ്യുക.
അരിഞ്ഞെടുത്ത കാരറ്റും വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളും അൽപം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കണം.
ഈ കൂട്ടിൽ നിന്നും കുറേശ്ശെ എടുത്ത് വെളിച്ചെണ്ണയിൽ ബ്രൗൺനിറമാകുന്നതുവരെ വറുത്തുകോരുക. കാരറ്റ് പക്കോട തയ്യാർ.
Content Highlights: Simple ingredients using carrot, chickpea flour, and rice flour., Quick preparation method suitable for evening tea time., Step-by-step instructions for crispy results., Healthy, vegetarian snack alternative.
Published: 11 Mar 2026, 11:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented