ആവശ്യമായ സാധനങ്ങൾ:
ബ്രഡ് : നാലോ അഞ്ചോ എണ്ണം
റവ, അരിപ്പൊടി, തൈര് : അര കപ്പ്
മൈദ : രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി പേസ്റ്റ് : മുക്കാൽ ടീസ്പൂൺ
സവാള അരിഞ്ഞത് : കാൽ കപ്പ്
പച്ചമുളക് (പൊടിയായി അരിഞ്ഞത്) : ഒരെണ്ണം
തക്കാളി (പൊടിയായി അരിഞ്ഞത്) : ഒരു ടേബിൾസ്പൂൺ
കാരറ്റ് (ചിരകിയത്) : കാൽ കപ്പ്
മല്ലിയില (പൊടിയായി അരിഞ്ഞത്) : ഒരു ടേബിൾസ്പൂൺ
ഉപ്പ്, വെള്ളം, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബ്രഡ് കഷണങ്ങളായി മുറിക്കുക.
ബ്രഡിനൊപ്പം റവ, മൈദ, അരിപ്പൊടി, തൈര്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിക്കണം.
ഇതിലേക്ക് കാരറ്റ്, സവാള, തക്കാളി, മല്ലിയില, പച്ചമുളക് എന്നിവ ചേർത്ത് വെള്ളമൊഴിച്ച് കുഴയ്ക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം.
ഊത്തപ്പത്തിനുള്ള കൂട്ട് തയ്യാർ. ഇനി ഒരു പാൻ ചൂടാക്കി എണ്ണ തടവിയശേഷം തയ്യാറാക്കി വച്ച കൂട്ടൊഴിക്കണം.
ഊത്തപ്പത്തിന്റെ വലിപ്പത്തിൽ പരത്തിയെടുത്തോളൂ.
മുകളിലും അല്പം എണ്ണ തൂവി ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം. ബ്രഡ് ഊത്തപ്പം റെഡി.
Content Highlights: Quick and easy recipe using leftover bread, Healthy snack option loaded with vegetables like carrot and tomato, Step-by-step preparation method included, Requires basic kitchen ingredients like semolina, rice flour, and curd
Published: 09 Sept 2026, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented