ആവശ്യമായ സാധനങ്ങൾ:
ചെറുപഴം: പത്തെണ്ണം
പഞ്ചസാര: ആറ് ടേബിൾ സ്പൂൺ
നെയ്യ്: രണ്ട് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് : പത്തെണ്ണം
കിസ്മിസ് : പത്തെണ്ണം
ഏലയ്ക്കാപ്പൊടി: കാൽ ടീസ്പൂൺ

To advertise here,

തയാറാക്കുന്ന വിധം:

  • പഴം കൈകൊണ്ട് നന്നായി ഉടച്ചെടുക്കണം.
  • അണ്ടിപ്പരിപ്പും കിസ്മിസും ഒരു ടീസ്പൂൺ നെയ്യിൽ വറുത്തുകോരി മാറ്റിവെയ്ക്കുക.
  • ഈ നെയ്യിൽ പഴവും പഞ്ചസാരയും ചേർത്തിളക്കുക. ബാക്കിയുള്ള നെയ്യ് കൂടി ചേർത്തോളൂ. 
  • പാനിൽനിന്ന് വിട്ടുവരുന്ന പാകത്തിലാകുമ്പോൾ ഏലയ്ക്കാപ്പൊടിയും വറുത്തുമാറ്റിവെച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കുക. 
  • ഇനി നെയ്യ് തടവിയ പ്ലേറ്റിലേക്കിട്ട് പരത്തിവെക്കുക. 
  • തണുക്കുമ്പോൾ ഹൽവയുടെ രൂപത്തിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം. ചെറുപഴം ഹൽവ തയാർ.