ആവശ്യമായ സാധനങ്ങൾ:
ഗോതമ്പുപൊടി- ഒരു കപ്പ്

To advertise here,

ബേക്കിങ് പൗഡർ- ഒരു ടീസ്പൂൺ

ഉപ്പ് - കാൽ ടീസ്പൂൺ

വാനിലസത്ത്- ഒരു ടീസ്പൂൺ

തണുത്ത പാൽ- ഒരു കപ്പ്

വെളിച്ചെണ്ണ/റിഫൈൻഡ് ഓയിൽ- രണ്ട് ടേബിൾസ്പൂൺ

ആപ്പിൾ ഗ്രേറ്റ് ചെയ്തത്- ഒന്ന്

ആപ്പിൾ കഷണങ്ങളാക്കിയത്- അലങ്കരിക്കാൻ

തേൻ- ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:
ഒന്നുമുതൽ മൂന്നുവരെയുള്ള ചേരുവകൾ മിക്‌സ് ചെയ്യുക. ഇതിലേക്ക് 4, 5, 7 എന്നീ ചേരുവകളും ഒരു ടേബിൾസ്പൂൺ എണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാൻ ചൂടാക്കി അല്പം എണ്ണ തുടച്ച് അതിൽ, തയ്യാറാക്കിയ മിശ്രിതം തട്ടുദോശാപരുവത്തിൽ ഒഴിച്ച് പരത്തിയെടുക്കുക. ഇരുവശവും നന്നായി മൊരിഞ്ഞതിനുശേഷം പാനിൽനിന്നെടുത്ത് ആപ്പിൾ കഷണങ്ങൾ വിതറി തേനുമൊഴിച്ച് കഴിക്കാം!